ആരാധനാലയങ്ങളിൽ നിരോധിക്കപ്പെട്ട കോളാമ്പി മൈക്കുകൾ ; നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: നിരോധിക്കപ്പെട്ട കോളാമ്പി മൈക്കുകള്‍ കൊല്ലം ജില്ലയിലെ ആരാധനാലയങ്ങളില്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം ജാതി മത വര്‍ഗ ഭേദമന്യേ ശക്തമായ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. നടപടിയെടുത്ത ശേഷം കൊല്ലം ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു. കൊട്ടിയം എസ്. എച്ച്. ഒ യില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങിയിട്ടുണ്ട്.

അതേസമയം പരാതിക്കാരനായ ഡീസന്റ് ജംഗ്ഷന്‍ കോടാലിമുക്ക് സ്വദേശി പി കെ ഗീവറിന്റെ വീടിന് സമീപമുള്ള കല്‍ക്കുളം ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് സ്ഥാപിച്ചിരുന്ന ലൗഡ് സ്പീക്കര്‍ നീക്കം ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കല്‍ക്കുളം ക്ഷേത്രത്തില്‍ മാത്രമല്ല മറ്റ് ആരാധനാലയങ്ങളിലും നിരോധിക്കപ്പെട്ട ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതായി പരാതിക്കാരന്‍ അറിയിച്ചു. കോളാമ്പി മൈക്കുകള്‍ ഉപയോഗിക്കുന്നില്ലെന്ന് കൊല്ലം ജില്ലാ പോലീസ് മേധാവി ഉറപ്പാക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ദേശീയഗാനവും വന്ദേമാതരവും ഒരേസമയം ആലപിച്ച സംഭവം : നിയമവശം പരിശോധിച്ച ശേഷം തുടർനടപടിയെന്ന്...

0
കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിൽ ഒരേസമയം ദേശീയഗാനവും വന്ദേമാതരവും ആലപിച്ച സംഭവത്തിൽ...

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...