ദില്ലി: കുറ്റകൃത റിപ്പോര്‍ട്ടിങ്ങിന് രാജ്യത്ത് മാധ്യമങ്ങൾക്ക് മാര്‍ഗനിര്‍ദേശം വേണമെന്ന് സുപ്രീം കോടതി. ക്രൈം റിപ്പോർട്ടിംഗിന് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം തയാറാക്കണമെന്നും സുപ്രീംകോടതി നിർദ്ദേശം നൽകി. അച്ചടി – ദൃശ്യ – സാമൂഹിക മാധ്യമങ്ങള്‍ക്കെല്ലാം ഇക്കാര്യത്തിൽ കൃത്യമായ മാര്‍ഗനിര്‍ദേശം ഉണ്ടാകണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സംസ്ഥാന ഡി ജി പിമാരുടെയും ദേശീയ മനുഷ്യവകാശ കമ്മീഷനും മറ്റുകക്ഷികളും നിര്‍ദേശങ്ങള്‍ നൽകണം. ഒരു മാസത്തിനകം ഇവർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശങ്ങള്‍ നല്‍കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ഈ നിർദ്ദേശങ്ങൾ കൂടി സ്വീകരിച്ചാകണം മാര്‍ഗനിര്‍ദേശം തയ്യാറേക്കണ്ടതെന്നും പരമോന്നത കോടതി വ്യക്തമാക്കി. മൂന്ന് മാസത്തിനകം കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം തയാറാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
കുറ്റകൃത്യ അന്വേഷണത്തിലും റിപ്പോർട്ടിംഗിലും മാധ്യമങ്ങളോട് സംസാരിക്കാന്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ക്രൈം റിപ്പോര്‍ട്ടിങ്ങില്‍ പ്രതികളുടെയും ഇരകളുടെയും ബന്ധുക്കളുടെയും അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. പോലീസ് വെളിപ്പെടുത്തൽ മാധ്യമ വിചാരണയിൽ കലാശിക്കരുതെന്നും കോടതി ചൂണ്ടികാട്ടി.
വിശദവിവരങ്ങൾ ഇങ്ങനെ
പോലീസ് മാധ്യമങ്ങള്‍ക്ക് നല്‍കുന്ന വിവരങ്ങള്‍ ഊഹാപോഹങ്ങള്‍ വെച്ചുള്ള റിപ്പോര്‍ട്ടിങ്ങിന് കാരണമാകുന്നുവെന്ന് നീരീക്ഷിച്ചാണ് സുപ്രീം കോടതി ഇടപെടൽ. ദൃശ്യമാധ്യമങ്ങളുടെ കാലത്ത് ശൈലി മാറിയെന്നും മാർഗനിർദ്ദേശങ്ങൾ പരിഷ്ക്കരിക്കണമെന്നും കോടതി വ്യക്തമാക്കി. 2010 ൽ ഇതുസംബന്ധിച്ച് ചില മാനദണ്ഡങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയാറാക്കിയിരുന്നു. റിപ്പോര്‍ട്ടിങ്ങില്‍ നിന്ന് മാധ്യമങ്ങളെ നിയന്ത്രിക്കാനാവില്ലെന്നും വിവരങ്ങള്‍ കൈമാറുന്നത് പോലീസായതിനാൽ ഇതിൽ ചില നിയന്ത്രണമാകാമെന്നും അമിക്കസ് ക്യൂറിയായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ പറഞ്ഞു. ക്രൈം റിപ്പോര്‍ട്ടിങ്ങിന്‍റെ ഭാഗമായ ഊഹാപോഹങ്ങള്‍ വാര്‍ത്തകളായി വരുന്നുണ്ടെന്ന് ചീഫ് ജസ്റ്റീസ് വാക്കാൽ നീരീക്ഷിച്ചു. മാധ്യമങ്ങള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥർ വിവരം നൽകുമ്പോൾ അത് മാധ്യമ വിചാരണയ്ക്ക് കാരണമാകരുതെന്നും കോടതി പറഞ്ഞു. അന്വേഷണം സംബന്ധിച്ച വിവരങ്ങൾ നൽകാൻ നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എല്ലാം സംസ്ഥാന ഡി ജി പിമാരും നിര്‍ദേശങ്ങള്‍ ഒരു മാസത്തിനകം സമര്‍പ്പിക്കണം. മൂന്ന് മാസത്തിനകം കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം തയാറാക്കണം. മാര്‍ഗനിര്‍ദേശ പ്രകാരം പോലീസ് നല്‍കുന്ന വിവരങ്ങളെ അന്വേഷണം എന്ന രീതിയില്‍ മാധ്യമങ്ങള്‍ക്ക് നല്‍കാനാവൂ. പിപ്പീൾസ് യൂണിയൻ ഓഫ് സിവിൽ യൂണിയന്റെ ഹർജിയിലാണ് കോടതി നിർദ്ദേശം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































