പന്തളം: നഗരസഭ ഓഫിസിന് മുകളിൽ പ്രവർത്തിച്ചിരുന്ന വിവിധ സെക്ഷനുകൾ താഴത്തെ നിലയിലേക്ക് ഏകപക്ഷീയമായി മാറ്റിയതിൽ ജീവനക്കാർക്കിടയിൽ പടലപ്പിണക്കം. നഗരസഭ സെക്രട്ടറിയും ഭരണകക്ഷിയിലെ ഒരു വിഭാഗവും ചേർന്നാണ് ചർച്ചകളില്ലാതെ തീരുമാനം എടുത്തത്. ജീവനക്കാരോടും തൊഴിലാളി സംഘടനകളോടും വിഷയം സംസാരിച്ചില്ലെന്നും ആരോപണം ഉയർന്നു. തുടർന്ന് ബി.ജെ.പി ഭരണസമിതിയിലെ രണ്ട് കൗൺസിലർമാരും പ്രതിപക്ഷവും പ്രതിഷേ ധവുമായി രംഗത്തുവന്നു.
ഉദ്യോഗസ്ഥരുടെ ഇരിപ്പിടം സെക്രട്ടറിയുടെയും ഭരണസമിതിയുടെ ചിലരുടെയും ഒത്താ ശയോടെ മാറ്റി പുനഃക്രമീകരിച്ചതാണ് വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഇരിപ്പിടം മാറ്റുന്നതിനെ ചൊല്ലി ഉദ്യോഗസ്ഥർക്കിടയിൽ തർക്കം നിലനിന്നിരുന്നു. തിങ്കളാഴ്ച ഉച്ചക്കുശേഷം ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിൽ സെക്രട്ടറി മുൻ കൈയെടുത്താണ് ഇരിപ്പിടം മാറ്റിയത്. ഓരോ സെക്ഷനുകളുടെ അധികാരികൾ ഇല്ലാത്ത സമയങ്ങളിൽ പിടിച്ചെടുത്ത് ഫയലുകൾ മാറ്റം ചെയ്യുന്നത് അധികാര ദുരുപയോഗമാണെന്ന് ഭരണസമിതിയിലെ ബി.ജെ.പി കൗൺസിലർമാരായ കെ.വി. പ്രഭ, ജെ. കോമളവല്ലി എന്നിവർ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























