ദില്ലി: മുഗള്‍ ചക്രവര്‍ത്തി അക്ബറിനെ പുകഴ്ത്തുന്ന ജി20 ബുക്ക്ലെറ്റിനെതിരെ രാജ്യസഭാ എംപി കപില്‍ രംഗത്ത്. ലോകത്തിന് ഒരു മുഖം, ഇന്ത്യക്ക് ഭാരതമെന്ന മറ്റൊരു മുഖമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ‘ഭാരത്: ജനാധിപത്യത്തിന്റെ മാതാവ്’ എന്ന തലക്കെട്ടിലുള്ള ജി20 ബുക്ക്ലെറ്റില്‍ അക്ബറിനെക്കുറിച്ച് പറയുന്ന 38-ാം പേജ് ചൂണ്ടിക്കാട്ടിയാണ് സിബലിന്റെ വിമര്‍ശനം.
‘മതത്തിന് അതീതമായി എല്ലാവരുടെയും ക്ഷേമം ഉള്‍ക്കൊള്ളുന്നതാകണം നല്ല ഭരണം. അത്തരത്തിലുള്ള ജനാധിപത്യമായിരുന്നു മൂന്നാം മുഗള്‍ പാദിഷ അക്ബറിന്റേത്,’ എന്ന പരാമര്‍ശമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ‘ജി 20 മാഗസിനില്‍ മുഗള്‍ ചക്രവര്‍ത്തി അക്ബറിനെ സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും വക്താവായി സര്‍ക്കാര്‍ വാഴ്ത്തുന്നു! ലോകത്തിന് ഒരു മുഖം, ഇന്ത്യക്ക് മറ്റൊരു മുഖം, അത് ഭാരതം! യഥാര്‍ത്ഥ മന്‍ കി. ബാത്തിനെ കുറിച്ച് ഞങ്ങളെ ദയവായി അറിയിക്കൂ!. അക്ബറിന്റെ ജനാധിപത്യ ചിന്ത അസാധാരണവും കാലത്തിന് മുമ്പുള്ളതുമായിരുന്നു. ഭാരതത്തില്‍, അതായത് ഇന്ത്യയില്‍, ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ആദ്യകാലം മുതല്‍ ഭരണത്തിലെ ജനങ്ങളുടെ കാഴ്ചപ്പാട് അല്ലെങ്കില്‍ ഇച്ഛാശക്തി ജീവിതത്തിന്റെ കേന്ദ്രഭാഗമാണ്.’, ബുക്ക്ലെറ്റ് പറയുന്നു.





























