ഹൗസ് സർജൻമാരുടെ പരാതികൾ കേൾക്കാൻ സംവിധാനം വേണം : മനുഷ്യാവകാശ കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സംസ്ഥാനത്തെ ഹൗസ് സർജൻമാരുടെ ഡ്യൂട്ടി സമയം തീരുമാനിക്കുമ്പോൾ വിശ്രമ സമയം അനുവദിക്കണമെന്നും അവരുടെ പരാതികൾ കേൾക്കാനും പരിഹാരം കാണാനും എല്ലാ സർക്കാർ ആശുപത്രികളിലും സംവിധാനം ഒരുക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ. മെഡിക്കൽ കോളേജുകളിൽ ഇത്തരം സംവിധാനം ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ഉത്തരവ് നൽകി.

24 മുതൽ 48 മണിക്കൂർ വരെ  ഹൗസ് സർജൻമാരെ ജോലിക്ക് നിയോഗിക്കുന്നു എന്നാരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. മെഡിക്കൽ വിദ്യാഭ്യാസ  ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു. മെഡിക്കൽ വിദ്യാർത്ഥികൾ ഷിഫ്റ്റ് അനുസരിച്ചാണ് ജോലി ചെയ്യുന്നതെന്നും  ജോലിയുടെ പേരിൽ ഇവർക്ക് മാനസിക സമ്മർദ്ദം ഉണ്ടാകാറില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. രാത്രി കാല ഡ്യൂട്ടിക്ക് ആവശ്യാനുസരണം നഴ്സുമാരെ നിയോഗിക്കാറുണ്ട്. ഹൗസ്സർജൻസി എന്നത് പ്രവൃത്തി പരിചയത്തിന്‍റെയും പരിശീലനത്തിന്‍റെയും  ഭാഗമാണ്.

മറ്റ് തൊഴിൽ മേഖല പോലെ സമയം നോക്കി നോലി ചെയ്യാൻ കഴിയുന്ന ഒന്നല്ല  ആരോഗ്യ മേഖല. ചികിത്സാരംഗത്തെ ബുദ്ധിമുട്ടുകൾ മനസിലാക്കി കൊണ്ടു തന്നെയാണ് വിദ്യാർത്ഥികൾ മെഡിസിൻ പഠിക്കാനെത്തുന്നത്. മികച്ച ഡോക്ടർമാരായി സമൂഹത്തെ സേവിക്കുക എന്നതാണ് ഡോക്ടർമാരുടെ കർത്തവ്യം. അതിനാൽ പഠിക്കുന്ന കാലത്തെ ബുദ്ധിമുട്ടുകൾ സഹിക്കാൻ മെഡിക്കൽ വിദ്യാർത്ഥികൾ തയ്യാറാകണമെന്നും റിപ്പോർട്ടിൽ പറയുന്നു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് സ്വീകരിച്ച കമ്മീഷൻ പരാതിയിൽ കഴമ്പുണ്ടെന്ന് ചൂണ്ടിക്കാണിച്ചു. അബു സുരയ്യ  സക്രി സമർപ്പിച്ച പരാതിയിലാണ് നടപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...