Monday, April 21, 2025 9:34 pm

കാ​ലു​ക​ൾ​ക്ക് സ്വാ​ധീ​ന​മി​ല്ലാ​ത്ത​യാ​ൾ​ക്ക് ലൈ​ഫ് പ​ദ്ധ​തി​യി​ൽ വീ​ട് അ​നു​വ​ദി​ക്ക​ണം : മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: ര​ണ്ടു കാ​ലി​നും സ്വാ​ധീ​ന​മി​ല്ലാ​തെ ര​ണ്ട് കൈ​യും കു​ത്തി ന​ട​ന്ന് ഭാ​ഗ്യ​ക്കു​റി വി​ൽ​ക്കു​ന്ന അം​ഗ​പ​രി​മി​ത​ന് ലൈ​ഫ് പ​ദ്ധ​തി​യി​ൽ നി​ന്നും വീ​ട് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. മ​ല​യാ​ല​പ്പു​ഴ ഏ​റം കാ​വും​പാ​ട്ട് വീ​ട്ടി​ൽ കെ.​എ​സ്. ബി​ജി​ക്ക് വീ​ട് അ​നു​വ​ദി​ക്കാ​നാ​ണ് ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ കു​മാ​രി മ​ല​യാ​ല​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. പ്രാ​യ​മാ​യ അ​മ്മ​യും ഭാ​ര്യ​യും ര​ണ്ട് കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന ബി​ജി​യു​ടെ കു​ടും​ബം ചെ​റി​യ ഷെ​ഡി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. മ​ഴ പെ​യ്താ​ൽ ഷെ​ഡി​ൽ ക​ഴി​യാ​നാ​കി​ല്ല.

ക​മ്മീ​ഷ​ൻ മ​ല​യാ​ല​പ്പു​ഴ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് വാ​ങ്ങി. 2008 ൽ ​പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് ബി​ജി​ക്ക് വീ​ട് അ​നു​വ​ദി​ച്ചി​രു​ന്ന​താ​ണെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പു​തി​യ വീ​ട് അ​നു​വ​ദി​ക്കാ​ൻ ഒ​രു വീ​ട് അ​നു​വ​ദി​ച്ച് 12 വ​ർ​ഷം ക​ഴി​യ​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. പ​രാ​തി​ക്കാ​ര​ന് 2008ലാ​ണ് ആ​ദ്യം വീ​ട് ന​ൽ​കി​യ​ത്. ഇ​പ്പോ​ൾ 12 വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടു​ള്ള​താ​യി ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. പ​രാ​തി​ക്കാ​ര​ന്‍റെ അം​ഗ​വൈ​ക​ല്യ​വും സാ​മ്പ​ത്തി​ക സ്ഥി​തി​യും ക​ണ​ക്കി​ലെ​ടു​ത്ത് മാ​നു​ഷി​ക പ​രി​ഗ​ണ​ന ന​ൽ​കി പ​രാ​തി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പമ്പാനദിയിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

0
റാന്നി: പമ്പാനദിയിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. തമിഴ്നാട്...

മാർപാപ്പയുടെ നിര്യാണത്തെ തുടർന്ന് ഒൻപത് ദിവസത്തെ ദുഃഖാചരണത്തിന് ആഹ്വാനം ചെയ്ത് സിബിസിഐ

0
കൊച്ചി: ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തെ തുടർന്ന് ഒൻപത് ദിവസത്തെ ദുഃഖാചരണത്തിന് ആഹ്വാനം...

തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് രോഗികളുടെ കുടുംബ സംഗമം നടത്തി

0
പത്തനംതിട്ട : തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ പാലിയേറ്റീവ്...

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ അപ്രന്റിസുമാരെ തിരഞ്ഞെടുക്കുന്നു ; അഭിമുഖം ഏപ്രില്‍...

0
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ അപ്രന്റിസുമാരെ തിരഞ്ഞെടുക്കുന്നതിന് ഏപ്രില്‍...