മദ്യം അർബുദത്തിന് കാരണമാകുന്നുവെന്ന ലേബൽ മദ്യക്കുപ്പികൾക്ക് പുറത്ത് പതിപ്പിക്കേണ്ടതില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മദ്യം അർബുദത്തിന് കാരണമാകുന്നുവെന്ന ലേബൽ മദ്യക്കുപ്പികൾക്ക് പുറത്ത് പതിപ്പിക്കേണ്ടതില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ്. അർബുദത്തിന് കാരണമാകുമെന്ന ലേബൽ മദ്യക്കുപ്പികളിൽ പതിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി. മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് മദ്യകുപ്പികൾക്ക് പുറത്ത് ഇംഗ്ലീഷിലും മലയാളത്തിലും രേഖപ്പെടുത്തുന്നതിനാൽ അർബുദത്തിന്റെ കാര്യം എടുത്തുപറയേണ്ടതില്ല. മദ്യപാനം അവയവങ്ങളെ ബാധിക്കുമെന്നും ഗുരുതര രോഗങ്ങൾക്ക് കാരണമാകുമെന്നും ഇതിൽ നിന്നും വ്യക്തമാണെന്ന് ഉത്തരവിൽ പറയുന്നു.

അമിത മദ്യപാനം കാൻസറിന് മാത്രമല്ല കരൾ വീക്കം മുതലായ രോഗങ്ങൾക്കും കാരണമാകുമെന്ന സാഹചര്യത്തിലാണ് ആരോഗ്യത്തിന് ഹാനികരം എന്ന ലേബൽ പതിപ്പിച്ചിട്ടുള്ളതെന്ന് എക്സൈസ് കമ്മീഷണർ കമ്മീഷനെ അറിയിച്ചു. ഓരോ രോഗത്തിനും പ്രത്യേകം മുന്നറിയിപ്പുകൾ മദ്യക്കുപ്പികളിൽ സ്ഥാപിക്കുന്നത് പ്രായോഗികമല്ലന്നും റിപ്പോർട്ടിൽ പറഞ്ഞു. കാവുംപുറം സ്വദേശി സി എസ് സജീവ് കുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിടിച്ചെടുത്തത് പഴകിയ ചിക്കൻ കറിയും ചിക്കൻ ഫ്രൈയും മീൻ ഫ്രൈയും ; വര്‍ക്കലയിലെ ഹോട്ടലുകളിൽ...

0
തിരുവനന്തപുരം: വര്‍ക്കലയിലെ ഹോട്ടലുകളിൽ പരിശോധന. പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. പിന്നാലെ...

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...

റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം ; കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം...

0
തൃശൂര്‍: ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട...