താനൂരിനെ കുറിച്ചുള്ള വി.അബ്ദുറഹിമാന്റെ പാകിസ്താന്‍ പരാമര്‍ശത്തില്‍ പരാതി നല്‍കി യുഡിഎഫ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പാകിസ്താന്‍ പരാമര്‍ശത്തില്‍ വെട്ടിലായി മന്ത്രി വി.അബ്ദുറഹിമാന്‍. താനൂര്‍ പാകിസ്താന്‍ ആണെന്നായിരുന്നു അബ്ദുറഹിമാന്റെ പ്രസ്താവന. അബ്ദുറഹിമാനെതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസിലും പരാതി നല്‍കി. തെരഞ്ഞെടുപ്പിന് ഒരുദിവസം മാത്രം ബാക്കിനില്‍ക്കെ, മുന്‍പ് രണ്ടുതവണ പാകിസ്താനില്‍ പോയി താന്‍ മത്സരിച്ചെന്നും അവിടെ വിജയിച്ചെന്നുമുള്ള പ്രസ്താവന ഏറെ രാഷ്ട്രീയവിവാദമായിരുന്നു. ‘താനൂരില്‍ രണ്ട് മാച്ചുകള്‍ നമ്മള്‍ കളിച്ചു. അത് പാകിസ്താനിലായിരുന്നു. രണ്ടിലും അവരെ തോല്‍പ്പിച്ചു. ഇനി മൂന്നാമത്തെ മാച്ച്, അത് ഹോം ഗ്രൗണ്ടില്‍’. ഇതായിരുന്നു അബ്ദുറഹിമാന്റെ പരാമര്‍ശം. അബ്ദുറഹിമാന്‍ താനൂരിനെയും ജനങ്ങളെയും അവഹേളിച്ചെന്നും ബിജെപി നേതാക്കളുടേതിന് സമാനമാണ് പ്രസ്താവനയെന്നും യുഡിഎഫ് സ്ഥാനാര്‍ഥി കുറുക്കോളി മൊയ്തീന്‍ വിമർശിച്ചു.

പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി അബ്ദുറഹിമാന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. പാകിസ്താന്‍ പരാമര്‍ശം ലീഗ് തെറ്റായി വ്യാഖ്യാനിച്ചെന്നാണ് ന്യായീകരണം. മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് താനൂര്‍ മണ്ഡലം കമ്മിറ്റിയും യൂത്ത് ലീഗ് തിരൂര്‍ മണ്ഡലം കമ്മിറ്റിയും തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനും പരാതി നല്‍കി. പ്രസ്താവന ദേശവിരുദ്ധവും വംശീയമായി അധിക്ഷേപിക്കുന്നതുമാണെന്നാണ് പരാതി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗായകന്‍ ഹനാന്‍ഷായെ കൊണ്ടുവന്ന വേദിയിലായിരുന്നു അബ്ദുറഹിമാന്റെ വിവാദ പരാമര്‍ശം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിടിച്ചെടുത്തത് പഴകിയ ചിക്കൻ കറിയും ചിക്കൻ ഫ്രൈയും മീൻ ഫ്രൈയും ; വര്‍ക്കലയിലെ ഹോട്ടലുകളിൽ...

0
തിരുവനന്തപുരം: വര്‍ക്കലയിലെ ഹോട്ടലുകളിൽ പരിശോധന. പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. പിന്നാലെ...

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...

റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം ; കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം...

0
തൃശൂര്‍: ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട...