തെരഞ്ഞടുപ്പ് ആവേശത്തില്‍ പത്തനംതിട്ട ; കൊട്ടികയറി കൊട്ടിക്കലാശം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിയമസഭാ തെരഞ്ഞെടുപ്പിന് ആവേശം പകര്‍ന്ന് പത്തനംതിട്ടയില്‍ കൊട്ടികലാശം. വൈകിട്ട് മൂന്ന് മണിയോട് കൂടി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് ശക്തി തെളിയിക്കാന്‍ പത്തനംതിട്ട ഗാന്ധി സ്ക്വയറില്‍ എത്തിയിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും വാഹനങ്ങളില്‍ എത്തി ശക്തി പ്രകടനം ആരംഭിച്ച ശേഷമാണ് എന്‍.ഡി.എ പ്രവര്‍ത്തകര്‍ കൊട്ടികലാശത്തില്‍ പങ്കുചേര്‍ന്നത്‌. പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന്‍ റോഡില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരും ജനറല്‍ ആശുപത്രി റോഡില്‍ യു.ഡി.എഫ് പ്രവര്‍ത്തകരും പോസ്റ്റ് ഓഫീസ് റോഡില്‍ എന്‍.ഡി.എ പ്രവര്‍ത്തകരും കൂടി ചേര്‍ന്നതോടെ കൊട്ടിക്കലാശം ആവേശത്തേരിലേറി.

യു.ഡി.എഫ് സ്ഥാനാര്‍ഥി അബിന്‍ വര്‍ക്കി കോടിയാട്ടിന്റെയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വീണ ജോര്‍ജ്ജിന്റെയും എന്‍.ഡി.എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്റെയും ശക്തി തെളിയിക്കുന്നതായിരുന്നു പത്തനംതിട്ടയില്‍ നടന്ന കൊട്ടിക്കലാശം. ക്രയിനില്‍ പ്രത്യേകം തയ്യാറാക്കിയ തൊട്ടിലില്‍ ഉയര്‍ത്തിയായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി അബിന്‍ വര്‍ക്കിയെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. വലിയ വാഹനങ്ങളില്‍ സജ്ജീകരിച്ച ശബ്ദ മേളങ്ങളുടെ അകമ്പടിയോടെ നടന്ന കൊട്ടികലാശം കാണുവാന്‍ പത്തനംതിട്ട മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ആളുകളാണ് നഗരത്തില്‍ എത്തിച്ചേര്‍ന്നത്.

പത്തനംതിട്ട ജില്ലയിലെ അഞ്ച് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചും കൊട്ടികലാശം നടന്നു. ആറന്മുള, റാന്നി, കോന്നി, തിരുവല്ല, അടൂര്‍ നിയമസഭാ മണ്ഡലങ്ങള്‍  കേന്ദ്രീകരിച്ച് നടന്ന കൊട്ടിക്കലാശത്തില്‍ നൂറുകണക്കിന് ആളുകളാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. കൊട്ടക്കലാശത്തിനിടെ കോന്നിയില്‍ പോലീസും യു.ഡി,എഫ് പ്രവര്‍ത്തരും തമ്മില്‍ വാക്കേറ്റമുണ്ടായി. കൊട്ടിക്കലാശത്തിന്റെ ഭാഗമായി ജില്ലയില്‍ ക്രമസമാധാനം നിയന്ത്രിക്കാന്‍ പോലീസ് ഉച്ചയ്ക്ക് ശേഷം ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...