ഇനി നിശബ്ദ പ്രചാരണം – സാമൂഹ്യമാധ്യമ പ്രചാരണത്തിനും വിലക്ക് : ഏപ്രില്‍ 9 വൈകിട്ട് 6 വരെ സമ്പൂര്‍ണ മദ്യനിരോധനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിയമസഭ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ച് വോട്ടെടുപ്പ് അവസാനിക്കുന്ന ഏപ്രില്‍ 9 വൈകിട്ട് 6 വരെയുള്ള 48 മണിക്കൂര്‍ സമയം സ്ഥാനാര്‍ഥികളും രാഷ്ട്രീയപാര്‍ട്ടികളും ടെലിവിഷനിലൂടെയോ സോഷ്യല്‍ മീഡിയയിലൂടെയോ വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തില്‍ വോട്ട് അഭ്യര്‍ഥന ഉള്‍പ്പെടെ യാതൊരുവിധ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളും നടത്തരുതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. ദ്യശ്യ – ശ്രവ്യ, പത്രമാധ്യമങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ഓണ്‍ലൈന്‍ തുടങ്ങിയവയിലൂടെ അഭിപ്രായ സര്‍വേ പ്രദര്‍ശിപ്പിക്കുന്നതിനും വിലക്കുണ്ട്.

പരസ്യ പ്രചാരണ സമാപനത്തിന് ശേഷം ഇനി അവശേഷിക്കുന്നത് നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. നിശബ്ദ പ്രചാരണ സമയത്ത് വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തിലുള്ള പൊതുയോഗം പാടില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും പൊതുയോഗമോ ഘോഷയാത്രയോ വിളിച്ചുകൂട്ടുക, നടത്തുക, പങ്കെടുക്കുക, അഭിസംബോധന ചെയ്യുക എന്നിവയ്ക്ക് നിരോധനമുണ്ട്. വീഡിയോ, ടെലിവിഷന്‍, റേഡിയോ, കേബിള്‍ നെറ്റ് വര്‍ക്ക് അല്ലെങ്കില്‍ സമാനമായ മറ്റ് മാധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തരുത്. പൊതുജനങ്ങളെ ആകര്‍ഷിക്കാന്‍ സംഗീത കച്ചേരി, നാടകം, മറ്റ് വിനോദ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കരുത്. വോട്ടെടുപ്പ് അവസാനിക്കുന്ന ഏപ്രില്‍ ഒമ്പത് വൈകിട്ട് ആറ് വരെ സമ്പൂര്‍ണ മദ്യനിരോധനം ആയിരിക്കുമെന്നും ജില്ല കളക്ടര്‍ അറിയിച്ചു. നിര്‍ദേശം ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ ശിക്ഷ ലഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ല ; ഭരണ വീഴ്ചകളും കാരണമായെന്ന്...

0
വിശാഖപട്ടണം: ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ലെന്നും രാജ്യത്തെ...

മംഗളൂരുവിനെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതിൽ വിയോജിപ്പ് ; റെയിൽവേ മന്ത്രിക്ക് കത്തയച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസർഗോഡ് : ഉള്ളാൾമുതൽ മംഗളൂരുവരെയുള്ള സ്റ്റേഷനുകൾ പാലക്കാട് ഡിവിഷനുകീഴിൽനിന്ന് മൈസൂരു ഡിവിഷനിലേക്ക്...

രാഹുല്‍ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരത്തിന് മുന്നില്‍ മുട്ടുമടക്കി ; പെല്ലറ്റ് ആക്രമണത്തില്‍ ഡല്‍ഹി പോലീസ്...

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിനിടയിലെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഡല്‍ഹി...

ഷംസീറിനെതിരായ പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധം : കെ.കെ രാഗേഷ്

0
കണ്ണൂര്‍: എ.എന്‍ ഷംസീറിനെപ്പറ്റിയുള്ള പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധമെന്ന്...