കലഞ്ഞൂരില്‍ കനാലിന് മുകളില്‍ അപകടകരമായി റീല്‍സ് ചിത്രീകരണം

For full experience, Download our mobile application:
Get it on Google Play

കലഞ്ഞൂര്‍ : കെ.എ.പി കനാല്‍ കടന്നുപോകുന്ന കലഞ്ഞൂരില്‍ സബ് കനാലിന് മുകളില്‍ യുവാക്കളുടെ റീല്‍സ് ചിത്രീകരണം അപകടക്കെണിയായി മാറുന്നു. സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതിനായാണ് ഇത്തരത്തില്‍ യുവാക്കള്‍ റീലുകള്‍ ചിത്രീകരിക്കുന്നത്. വളരെ വലിയ ഉയരത്തില്‍ കൂടി കടന്നു പോകുന്ന സബ് കനാലിലെ വെള്ളത്തില്‍ കുളിക്കുവാനും വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുവാനുമായി എത്തുന്ന യുവാക്കള്‍ വലിയ അപകടങ്ങളാണ് വരുത്തി വെക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇത്തരത്തില്‍ കലഞ്ഞൂര്‍ സബ് കനാലിന് മുകളില്‍ നിന്നും ഒരാള്‍ വീണ് മരിച്ചത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇത്തരം സംഭവങ്ങള്‍ കലഞ്ഞൂരില്‍ നടക്കുന്നുണ്ട് എങ്കിലും പോലീസോ കല്ലട ഇറിഗേഷന്‍ അധികാരികളോ വിഷയത്തില്‍ ബന്ധപ്പെട്ടിരുന്നില്ല.

പ്രദേശവാസികളായ ആളുകള്‍ മാത്രമാണ് ഇത്തരത്തില്‍ കനാലിന് മുകളില്‍ കയറുന്ന യുവാക്കളെ തടയുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുള്ളത്. കലഞ്ഞൂര്‍ കുറ്റിമണ്‍ പ്രദേശത്തെ സബ് കനാലില്‍ ആണ് യുവാക്കള്‍ കൂടുതലും ഇറങ്ങുന്നത്. ഇതില്‍ മദ്യപിച്ച് ഇറങ്ങുന്നവര്‍ ഉള്‍പ്പെടെയുണ്ട്. രാത്രിയിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്. പലപ്പോഴും ഇത്തരത്തിലുള്ള കനാലുകളുടെ അടുത്ത് ജനവാസം കുറവായതിനാല്‍ ആരെങ്കിലും അപകടത്തില്‍പ്പെട്ടാല്‍ പോലും മണിക്കൂറുകള്‍ കഴിഞ്ഞായിരിക്കും പുറംലോകം അറിയുക.

യുവാക്കളെ താക്കീത് ചെയ്താലും ഇവര്‍ വീണ്ടും വരുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. സബ് കനാലിന് മുകളില്‍ കൂടി അപകടകരമായ രീതിയില്‍ നടക്കുകയും ആര്‍ത്ത് വിളിക്കുകയും ചെയ്യുന്ന യുവാക്കള്‍ സ്ഥലവാസികള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ഇത്തരക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ നിരവധി ജീവനുകള്‍ ഇനിയും അപകടത്തില്‍പ്പെടും എന്നത് ഉറപ്പാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ല ; ഭരണ വീഴ്ചകളും കാരണമായെന്ന്...

0
വിശാഖപട്ടണം: ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ലെന്നും രാജ്യത്തെ...

മംഗളൂരുവിനെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതിൽ വിയോജിപ്പ് ; റെയിൽവേ മന്ത്രിക്ക് കത്തയച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസർഗോഡ് : ഉള്ളാൾമുതൽ മംഗളൂരുവരെയുള്ള സ്റ്റേഷനുകൾ പാലക്കാട് ഡിവിഷനുകീഴിൽനിന്ന് മൈസൂരു ഡിവിഷനിലേക്ക്...

രാഹുല്‍ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരത്തിന് മുന്നില്‍ മുട്ടുമടക്കി ; പെല്ലറ്റ് ആക്രമണത്തില്‍ ഡല്‍ഹി പോലീസ്...

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിനിടയിലെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഡല്‍ഹി...

ഷംസീറിനെതിരായ പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധം : കെ.കെ രാഗേഷ്

0
കണ്ണൂര്‍: എ.എന്‍ ഷംസീറിനെപ്പറ്റിയുള്ള പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധമെന്ന്...