മനോ ദൗര്‍ബല്യമുള്ളയാള്‍ക്ക് ചികില്‍സ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മനോ ദൗര്‍ബല്യമുള്ള വ്യക്തി അതേ വീട്ടില്‍ താമസിക്കുന്ന 86 വയസുള്ള വൃദ്ധയെയും അവരുടെ രോഗികളായ രണ്ട് പെണ്‍ മക്കളെയും ശാരീരികമായി ഉപദ്രവിച്ച്‌ കൊല്ലാന്‍ ശ്രമിക്കുകയാണെന്ന പരാതിയില്‍ മനോ ദൗര്‍ബല്യമുള്ളയാള്‍ക്ക് ചികിത്സ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് ഇന്‍സ്‌പെക്ടര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് ഉത്തരവ് നല്‍കിയത്. മനോദൗര്‍ബല്യമുള്ളയാള്‍ക്ക് അടിയന്തിര ചികിത്സ ഉറപ്പാക്കാന്‍ കമ്മീഷന്‍ ഉത്തരവ് നല്‍കി. നടപടി സ്വീകരിച്ച ശേഷം രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണം. ജൂലൈ 29 ന് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും. പ്രദേശവാസിയാണ് പരാതി നല്‍കിയത്. കുതിരവട്ടം സ്വദേശിക്കെതിരെയാണ് പരാതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...

കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരനായി കന്നേറ്റി കായലില്‍ ഇന്നും തിരച്ചില്‍ തുടരും

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ഥി ബിലാലിന് വേണ്ടി...