പ്രതിഷേധ മാർച്ച് നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള യൂത്ത് ഫ്രണ്ട് (എം)പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചോളമണ്ഡലം ഫിനാൻസ് ധനകാര്യ സ്ഥാപനത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഇന്ന് രാവിലെ കൊല്ലം ചവറയിൽ നിർദ്ധനരായ കുടുംബത്തിന് നേരെ ചോളമണ്ഡലം ഫിനാൻസ് അധികാരികൾ നടത്തിയ അതിക്രമങ്ങൾക്കെതിരെ പ്രതിഷേധിച്ചാണ് കേരള യൂത്ത് ഫ്രണ്ട് (എം) പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.

തിരിച്ചടവു മുടങ്ങിയതിന്റെ പേരിൽ നിർധനരായ ആളുകൾക്ക് നേരെ ബാങ്ക് അധികൃതർ നടത്തുന്ന അതിക്രമങ്ങൾക്ക് എതിരെ ശക്തമായി പോരാടുമെന്ന് കേരള യൂത്ത് ഫ്രണ്ട് പത്തനംതിട്ട ജില്ലാ കമ്മിറ്റി ആരോപിച്ചു. സർഫാസി നിയമത്തെ മറയാക്കി അതിനെ വളച്ചൊടിച്ച് സ്വകാര്യ ധനകാര്യസ്ഥാപനങ്ങളുടെ അധികാരികൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാവപ്പെട്ട ആളുകൾക്ക് നേരെ നടത്തുന്ന നീച പ്രവർത്തികൾ വച്ചുപൊറുപ്പിക്കില്ല എന്നും കേരള യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റി പറഞ്ഞു.

യൂത്ത് ഫ്രണ്ട്(എം) ജില്ലാ പ്രസിഡന്റ്‌ ശ്രീ. മാത്യു നൈനാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഹാൻലി ജോൺ അധ്യക്ഷത വഹിച്ചു. റിന്റോ തോപ്പിൽ, ജോൺ വി തോമസ്, സിറിൽ സി മാത്യു, ശരൺ നമ്പൂതിരി, ആരോൺ എബി, ഭരത് രാജ്, ജോമോൻ ജോസ്,അനൂപ്, ജിനു,ജേക്കബ്, മത്തായി, ജസ്റ്റിൻ ജെയ്സൺ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...