മോഷ്ടിച്ച ബൈക്കിലെത്തി മോഷണം ; പ്രതികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കാക്കനാട്: മോഷ്ടിച്ച ബൈക്കിലെത്തി അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയില്‍. കൊച്ചിന്‍ യൂണിവേഴ്സിറ്റിക്ക് സമീപം ചങ്ങമ്പുഴ നഗര്‍ കുടിയിരിക്കല്‍ കിഴക്കേക്കര ലൈനില്‍ താമസിക്കുന്ന ഞാറക്കാട്ടില്‍ വീട്ടില്‍ സി പ്രവീണ്‍ (18), കളമശ്ശേരി എന്‍.എ.ഡിക്ക് സമീപം നൊച്ചിമ ചാലപ്പള്ളി അമ്പലമുക്ക് റോഡില്‍ താമസിക്കുന്ന വട്ടമലയില്‍ വീട്ടില്‍ ഷാലോം ഷാജി (19) എന്നിവരാണ് തൃക്കാക്കര പോലീസിന്‍റെ പിടിയിലായത്.

ചൊവ്വാഴ്ച പുലര്‍ച്ച 12.30 മണിയോടെ ഇടപ്പള്ളി ടോള്‍ മുസ്ലിം പള്ളിക്ക് സമീപമാണ് സംഭവം. താമസസ്ഥലത്തേക്ക് പോവുകയായിരുന്ന അസം സ്വദേശികളെ ബൈക്ക് വട്ടംവെച്ച്‌ തടഞ്ഞുനിര്‍ത്തി ദേഹോപദ്രവം ഏല്‍പിക്കുകയും മൊബൈല്‍ ഫോണ്‍ പിടിച്ചുപറിക്കുകയുമായിരുന്നു. ബഹളംകേട്ട് ആളുകള്‍ കൂടിയതോടെ ഇരുവരും ബൈക്കില്‍ കടന്നുകളയുകയും ചെയ്തു.

യുവാവിനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏല്‍പിക്കുകയും ഭീഷണിപ്പെടുത്തി സ്കൂട്ടര്‍ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ ഇരുവരെയും കഴിഞ്ഞവര്‍ഷം തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃക്കാക്കര സി.ഐ ആര്‍. ഷാബു, എസ്.ഐമാരായ പി.ബി. അനീഷ്, എന്‍.ഐ. റഫീഖ്, ബിനു, എ.എസ്.ഐ കുര്യാക്കോസ്, സീനിയര്‍ സി.പി.ഒ ഷാന്‍റോ, അയ്യപ്പദാസ്, ഷിബിന്‍, രാജി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല : ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...

റഷ്യയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോൺ ആക്രമണം

0
കിയവ്: മോസ്കോയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോണാക്രമണം. ഞായറാഴ്ച യുക്രൈൻ റഷ്യയിലുടനീളം നടത്തിയ...

ഡി-റിസർവ്ഡ് കോച്ച് : കേരളത്തിൽ 24 തീവണ്ടികൾ മാത്രം പട്ടിക പുനഃപരിശോധിച്ച് റെയിൽവേ

0
പയ്യന്നൂർ : തീവണ്ടികളിലെ ഡി-റിസർവ്ഡ് (സംവരണ കോച്ച്) കോച്ചുകളുടെ പട്ടിക റെയിൽവേ...

റെയിൽവേ സ്റ്റേഷനിലെ വെള്ളത്തിൽ ഇ കോളിയുണ്ട് ; റിപ്പോർട്ടിൽ കേരളവും

0
ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം....