ഭഗവല്‍സിംഗിനും കുടുബത്തിനും ലക്ഷങ്ങളുടെ കടബാധ്യത ; നരബലിക്കു പിന്നില്‍ സാമ്പത്തിക നേട്ടം

For full experience, Download our mobile application:
Get it on Google Play

ഇലന്തൂര്‍ : കേരളത്തെ നടുക്കിയ ഇലന്തൂര്‍ ഇരട്ട നരബലിക്ക് പിന്നില്‍ സാമ്പത്തിക ബാധ്യത. ഭഗവല്‍സിംഗിനും കുടുബത്തിനും ലക്ഷങ്ങളുടെ കടബാധ്യത. ഇലന്തൂര്‍ സഹകരണ ബാങ്കില്‍ മാത്രം 850000 രൂപയുടെ വായ്പ കുടിശിക ഉണ്ടെന്നും വിവരം. മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി 2015 ല്‍ ആണ് വായ്പ എടുത്തത്. ഇലന്തൂരിലെ വീടും പുരയിടവും ഈട് നല്‍കിയാണ് വായ്പ എടുത്തത്. കട ബാധ്യതയില്‍ ഭഗവല്‍ സിംഗിനും ലൈലക്കും മാനസിക ബുദ്ധിമുട്ടുണ്ടായിരുന്നെന്ന് ഇവരുമായി അടുപ്പമുളളവര്‍ പറയുന്നുണ്ട്.

അതേസമയം കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുഖ്യപ്രതി മുഹമ്മദ് ഷാഫി അടക്കം മൂന്നുപ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. മുഹമ്മദ് ഷാഫി, രണ്ടാംപ്രതി ഭഗവല്‍ സിംഗ്, മൂന്നാം പ്രതി ലൈല എന്നിവരെ ചോദ്യം ചെയ്യലിലും തെളിവെടുപ്പിനുമായി 12 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസിന്‍റെ ആവശ്യം. കുറ്റകൃത്യങ്ങളില്‍ കൂടുതല്‍ ശാസ്ത്രീയ തെളിവ് ശേഖരിക്കേണ്ടതുണ്ട്.

സമാനമായ ആസൂത്രണത്തിലൂടെ മറ്റാരെയെങ്കിലും പ്രതികള്‍ ഇതിന് മുമ്പ് കെണിയില്‍ പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് പോലീസ് കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കസ്റ്റഡി അപേക്ഷ പരിഗണിക്കുന്ന പശ്ചാത്തലത്തില്‍ പ്രതികളെ രാവിലെ കോടതിയില്‍ ഹാജരാക്കാന്‍ മജിസ്‌ട്രേറ്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....

ടിവി കേടായതിന്റെ മനോവിഷമം; കാസർകോട് വീട്ടമ്മ ജീവനൊടുക്കി

0
കാസർകോട്: ടിവി കേടായതിന്റെ മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. കാസർകോട് മഞ്ചേശ്വരത്ത്...

സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം

0
ബിഹാർ: സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ...

ഓണത്തിരക്ക്: കൊച്ചി മെട്രോ നാല് ദിവസം അധിക സർവീസ് നടത്തും

0
കൊച്ചി: ഓണത്തോട് അനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനുസരിച്ച് അധിക സർവീസ്...