ചെളളുപനി ബാധിച്ച് ഈ വർഷം 14 മരണം , വിശദ പഠനത്തിന് ഐസിഎംആര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ ചെളളുപനി പഠിക്കാൻ ഐ.സി.എം.ആർ തീരുമാനം. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത തിരുവനന്തപുരം ജില്ലയിൽ വിശദപഠനം നടത്തും. ഈ വർഷം 14 പേരാണ് കേരളത്തിൽ ചെളളുപനി ബാധിച്ച് മരിച്ചത്. സംസ്ഥാന ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് ചെള്ളു പനിയേക്കുറിച്ച് ഐ സി എം ആറിന്‍റെ പഠനം.

പുതുച്ചേരി വെക്ടർ കൺട്രോൾ റിസർച്ച് സെന്ററിലെ വിദഗ്ധരാണ് പഠനത്തിനെത്തുന്നത്. സംസ്ഥാനത്ത് ഈ വർഷം 597 പേർക്ക് ചെള്ളു പനി സ്ഥിരീകരിച്ചു. 14 പേരുടെ ജീവൻ പൊലിഞ്ഞു. മുൻ വർഷങ്ങളിലും ചെളളു പനി നിരവധി പേരുടെ ജീവനെടുത്തിട്ടുണ്ട്. തിരുവനന്തപുരം ഉൾപ്പെടെ ചെള്ളു പനി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ നിന്ന് സംഘം സാംമ്പിളുകൾ ശേഖരിക്കും.

സ്‌റ്റേറ്റ് പബ്ളിക് ഹെൽത്ത് ലാബിൽ നിന്നുള്ള സാംമ്പിളുകളും പഠന വിധേയമാക്കും. മൃഗങ്ങളിൽ കാണുന്ന ചെള്ളുകൾ കടിക്കുന്നതിലൂടെയാണ് രോഗാണു മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നത്. പലപ്പോഴും തിരിച്ചറിയാതിരിക്കുകയും തലച്ചോറിനേയും ഹൃദയത്തേയും ബാധിച്ച് രോഗി ഗുരുതരാവസ്ഥയിലാകുകയുമാണ് ചെയ്യുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അലോഷ്യസ് സേവ്യർ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള തർക്കത്തിനിടെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ...

ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ വിജയാഘോഷങ്ങൾക്ക് നിയന്ത്രണവുമായി പോലീസ്

0
കോഴിക്കോട്: ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ വിജയാഘോഷങ്ങൾക്ക് നിയന്ത്രണവുമായി പോലീസ്. ആഘോഷം...

വൈദ്യുതി പ്രതിസന്ധി രൂക്ഷം : ഉത്പാദനം കൂട്ടി മൂലമറ്റം വൈദ്യുതിനിലയം

0
ഇടുക്കി : വൈദ്യുതി പ്രതിസന്ധിക്ക് പിന്നാലെ ഉത്പാദനം കൂട്ടി മൂലമറ്റം വൈദ്യുതിനിലയം....

കോഴിക്കോട് ജിംനേഷ്യത്തിന്റെ മറവിൽ ലഹരി വിൽപന നടത്തിവന്ന മൂന്ന് യുവാക്കൾ പിടിയിൽ

0
കോഴിക്കോട്: കോഴിക്കോട് ജിംനേഷ്യത്തിന്റെ മറവിൽ ലഹരി വിൽപന നടത്തിവന്ന മൂന്ന് യുവാക്കൾ...