അപമാനിതനായോ? എങ്കിൽ ഞങ്ങള്‍ക്കൊപ്പംചേരാം ; കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോട് ഉദ്ധവ് താക്കറെ

For full experience, Download our mobile application:
Get it on Google Play

മുംബൈ : മുതിർന്ന ബി.ജെ.പി. നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരിയോട് ബി.ജെ.പി വിട്ട് തന്റെ പാർട്ടിയിൽ ചേരാൻ ആവശ്യപ്പെട്ട് ശിവസേനാ(യു.ബി.ടി) പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെ രംഗത്ത്. ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടികയിൽ നാഗ്പുരിലെ നിലവിലെ എം.പി.യായ ഗഡ്കരിയുടെ പേരില്ലാത്തതിനെത്തുടർന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഉദ്ധവിന്റെ ക്ഷണം. മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിലെ ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരുകാലത്ത് അഴിമതി ആരോപണത്തിന്റെ പേരിൽ ബി.ജെ.പി ലക്ഷ്യമിട്ടിരുന്ന മുൻ കോൺ​ഗ്രസ് നേതാവ് കൃപാശങ്കർ സിങ്ങിനെപ്പോലുള്ളവർ സ്ഥാനാർഥിപട്ടികയിൽ ഇടംപിടിച്ചു. എന്നാൽ, ​ഗഡ്കരിയുടെ പേര് പട്ടികയിൽ കാണാനില്ല. അപമാനിക്കപ്പെട്ടുവെന്ന് തോന്നിയാൽ ​ഗഡ്കരി എം.വി.എ.യിൽ വരണമെന്നും തങ്ങൾ മത്സരിപ്പിക്കാമെന്നും ഉദ്ധവ് പറഞ്ഞു. ​ഗഡ്കരിയുടെ വിജയം തങ്ങൾ ഉറപ്പാക്കും. തങ്ങളുടെ സർക്കാർ അധികാരത്തിൽ വരുമ്പോൾ ​ഗഡ്കരിയെ മന്ത്രിയാക്കും’ എന്നും അദ്ദേഹം ഉറപ്പുനൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...