യുവതിയുടെ ആത്മഹത്യ ; ഭർത്താവും ഭർതൃമാതാവും പോലീസ് കസ്റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ഭർതൃവീട്ടിലെ യുവതിയുടെ ആത്മഹത്യയില്‍ ഭർത്താവും ഭർതൃമാതാവും പോലീസ് കസ്റ്റഡിയിൽ. കണ്ണൂർ പെരുവാമ്പ സ്വദേശി സൂര്യയുടെ ആത്മഹത്യയിലാണ് പയ്യന്നൂർ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. കരിവെള്ളൂർ കൂക്കാനത്തെ സി. രാകേഷ്, മാതാവ് ഇന്ദിര എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഗാർഹിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പരാതി.

സൂര്യയുടെ ആത്മഹത്യക്ക് കാരണം ഭർത്താവിന്‍റെയും അമ്മയുടെയും പീഡനമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. 24 വയസുള്ള സൂര്യ ഇക്കഴിഞ്ഞ മൂന്നിനാണ് ആത്മഹത്യ ചെയ്തത്. ഭർതൃവീട്ടിലെ നിരന്തര പീഡനമാണ് യുവതി ജീവനൊടുക്കാൻ കാരണമായതെന്ന് യുവതിയുടെ കുടുംബം പയ്യന്നൂർ പോലീസിൽ  പരാതിയില്‍ വ്യക്തമാക്കി. 2021-ലാണ് ഇവരുടെ വിവാഹം നടന്നത്. എട്ടുമാസം പ്രായമുള്ള ഒരു മകനുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ ആയങ്കി

0
കൊച്ചി: കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ...

സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം

0
പത്തനംതിട്ട : സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം...

ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു

0
പത്തനംതിട്ട : ജില്ല ഭരണകൂടവും ആറന്മുള ഗ്രാമപഞ്ചായത്തും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി...

ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തൃശൂർ: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ...