പാലക്കാട്ട് ഭാര്യയെയും കുഞ്ഞിനെയും വീട്ടിൽ കയറ്റാത്ത സംഭവം ; ഭർത്താവ് കോയമ്പത്തൂരിൽ നിന്നും അറസ്റ്റിലായി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് ധോണിയിൽ ഭാര്യയെയും കുഞ്ഞിനെയും വീട്ടിൽ കയറ്റാതെ വീട് പൂട്ടിപ്പോയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ധോണി സ്വദേശി മനുകൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരിലെ ബന്ധുവീട്ടിൽ നിന്നുമാണ് ഇയാൾ അറസ്റ്റിലായത്. പ്രസവം കഴിഞ്ഞെത്തിയ ഭാര്യയേയും കുഞ്ഞിനെയും വീട്ടിൽ കയറ്റാതെ മനുകൃഷ്ണൻ വീട് പൂട്ടി പോകുകയായിരുന്നു.

ഇതോടെ വീടിന്റെ മുന്നിലെ വരാന്തയിൽ താമസിക്കുകയായിരുന്നു ഭാര്യയും കുഞ്ഞും. ഭാര്യ പത്തനംതിട്ട സ്വദേശി ശ്രുതി നൽകിയ പരാതിയിലാണ് നടപടി. പരാതിയിൽ ഭർത്താവിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ഹേമാംബിക നഗർ പോലീസ് കേസെടുത്തിരുന്നു. സംഭവത്തിൽ  വനിത കമ്മീഷനും കേസെടുത്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....