സ്ത്രീയെ ആക്രമിച്ച കേസിൽ ഭർത്താവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

അടൂർ: ഭർത്താവിന്റെ നിരന്തര പീഡനം മൂലം പിണങ്ങി മാറി മകളുമൊത്ത് വാടകവീട്ടിൽ താമസിച്ച് വരുന്ന സ്ത്രീയെ ആക്രമിച്ച കേസിൽ ഭർത്താവ് പിടിയിൽ. യുവതി താമസിക്കുന്ന വാടകവീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്ത കേസിൽ ഏനാദിമംഗലം മാരൂർ തോട്ടപ്പാലം സ്വദേശിയായ പ്രിൻസ് കോട്ടേജിൽ പ്രിൻസ് സാമുവേൽ (49) ആണ് അറസ്റ്റിലായത്. ഗാർഹികപീഡന നിരോധനനിയമപ്രകാരം കോടതിയുടെ സംരക്ഷണം ലഭിച്ചിട്ടുളള സ്ത്രീയെ പ്രതി കേസ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് വാടകവീട്ടിലെത്തി ഉപദ്രവിക്കുകയായിരുന്നു. നേരത്തെയും ഭാര്യയെ മുമ്പും ദേഹോപദ്രവമേല്പിച്ചന് പ്രതിയ്ക്കെതിരെ അടൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപ്പത്രം സമർപ്പിച്ചിരുന്നു.

ഈ കേസുകൾ നിലവിലിരിക്കെയാണ് പ്രിൻസ് സാമുവേൽ കഴിഞ്ഞ ദിവസം ഭാര്യയുടെ ഉടമസ്ഥതയിലുളള സ്കൂട്ടർ തീ വെച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിനും മൊഴി പ്രകാരം കേസെടുത്ത പോലീസ് വെളുപ്പിന് ഒരു മണിയോട് കൂടി പ്രതിയെ ഇളമണ്ണൂർ തോട്ടപ്പാലം എന്ന സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്തു. അടൂർ പൊലീസ് ഇൻസ്പെക്ടർ ശ്രീകുമാർ എസിന്റെ മേൽനോട്ടത്തിൽ എസ്.ഐ അനൂപ് രാഘവൻ, എ.എസ്.ഐ മഞ്ജുമോൾ, സി.പി.ഒമാരായ നിഥിൻ, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...