യുവതിയുടെ മരണം കൊലപാതകമെന്ന സംശയത്താൽ ഭർത്താവിനെ കസ്റ്റഡിയിലെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊട്ടിയം : യുവതിയുടെ മരണം കൊലപാതകമെന്ന സംശയത്താൽ ഭർത്താവിനെ കസ്റ്റഡിയിലെടുത്തു. മൈലാപ്പൂര് തൊടിയിൽ പുത്തൻ വീട്ടിൽ ബിലാൽ ഹൗസിൽ നിസാമിന്റെ ഭാര്യ നിഷാന എന്നു വിളിക്കുന്ന സുമയ്യയാണ് (29) മരിച്ചത്. ശനിയാഴ്ച രാവിലെ സുമയ്യയെ അടുക്കളയിൽ അവശനിലയിൽ കണ്ടെതെന്നാണ് ഭർത്താവ് ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞതെന്നു പോലീസ് അറിയിച്ചു. ഭർത്താവും ബന്ധുക്കളും ചേർന്ന് സുമയ്യയെ ഉടൻ സമീപത്തെ ക്ലിനിക്കിലേക്കു കൊണ്ടു പോയി. ഗുരുതരമായതോടെ മേവറത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്നു കൊട്ടിയത്തെ മറ്റൊരു ആശുപത്രിയിലേക്കും അവിടെ നിന്നു പാലത്തറ സഹകരണ ആശുപത്രിയിലേക്കും കൊണ്ടു പോയി. ഇവിടെ വെച്ചാണ് മരിച്ചത്.

എന്നാൽ സുമയ്യയെ അവശനിലയിൽ കണ്ടെന്ന ഭർത്താവിന്റെ മൊഴിയിൽ ബന്ധുക്കൾക്കു സംശയമുണ്ടായിരുന്നു. നിസാമിന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെച്ചൊല്ലി വീട്ടിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ബന്ധുക്കൾ കൊട്ടിയം പോലീസിൽ പരാതി നൽകി. സംഭവ ദിവസം അടുക്കളയിൽ നിന്ന സുമയ്യയെ പിറകിൽ നിന്നു ഷാൾ കഴുത്തിൽ കുടുക്കിയെന്നു ചോദ്യം ചെയ്യലിൽ പോലീസിനോടു സമ്മതിച്ചിട്ടുണ്ട്. ചാത്തന്നൂർ എ.സി.പിയുടെ നേതൃത്വത്തിൽ പോലീസ്, ഫൊറൻസിക് വിദഗ്ധർ എന്നിവർ എത്തി വീട് പരിശോധിച്ചു. ഉമയനല്ലൂരിൽ ഗോൾഡ് കവറിങ് കട നടത്തുകയാണ് നിസാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...