വീട്ടില്‍ക്കയറി യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണ്ണം കവര്‍ന്ന കേസ് ; പ്രതികളെ കണ്ടെത്താനാകാതെ പോലീസ്

For full experience, Download our mobile application:
Get it on Google Play

ചേര്‍ത്തല : പട്ടാപ്പകല്‍ വീട്ടില്‍ക്കയറി യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി നാലുപവനോളം സ്വര്‍ണ്ണം കവര്‍ന്ന കേസിലെ പ്രതികളെ പിടികൂടാനാകാതെ പോലീസ്. അന്വേഷണം ഊർജിതമാക്കി എന്ന് പറയുമ്പോഴും പ്രതിയെ കുറിച്ചുള്ള യാതൊരു വിവരങ്ങളും പോലീസിന് ലഭിച്ചിട്ടില്ല. ശാസ്ത്രീയമായി ശേഖരിച്ച വിവരങ്ങളും വിരലടയാള വിദഗ്ധരുടെ റിപ്പോര്‍ട്ടുകളും ലഭിച്ചാല്‍ അന്വേഷണം കൂടുതല്‍ ശക്തമാക്കുകയുള്ളു എന്നാണ് പോലീസ് വാദം.

നിരവധി മോഷ്ടാക്കളെയും പിടിച്ചുപറിക്കേസുകളില്‍ ഉള്‍പ്പെട്ടവരെയും സംശയമുള്ളവരെയും  ചോദ്യംചെയ്തെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ശനിയാഴ്ച വൈകീട്ടാണ് ചേര്‍ത്തല നഗരസഭ 34-ാം വാര്‍ഡ് കുറ്റിക്കവല മാച്ചാന്ത സജീവിന്റെ വീട്ടില്‍ കവര്‍ച്ചനടന്നത്. അമ്മൂമ്മ ബേബി കുളിക്കാന്‍പോയപ്പോള്‍ വീട്ടിലെത്തിയ ആള്‍ സജീവിന്റെ മകള്‍ അനന്തലക്ഷ്മിയെ (24) കത്തികാട്ടി ഭീഷണിപ്പെടുത്തിയാണു സ്വര്‍ണംകവര്‍ന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...