മൃതദേഹത്തിനരികിൽ മദ്യപിച്ച് ബോധമില്ലാതെ ഭർത്താവ് ; യുവതിയെ കഴുത്തിൽ സ്കാർഫ് ഇട്ട് മുറുക്കി കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ദില്ലി: കുടുംബ വഴക്കിനിടെ 35 വയസുകാരിയായ ഭാര്യയെ കഴുത്തിൽ സ്കാർഫ് കെട്ടി മുറുക്കി കൊലപ്പെടുത്തി ഭർത്താവ്. സുൽത്താൻപുരിയിലാണ് സംഭവം. സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന മക്കൾ തന്നെയാണ് പിതാവ് അമ്മയെ കൊലപ്പെടുത്തിയതായി പോലീസിനോട് പറഞ്ഞത്. ശനിയാഴ്ച ഉച്ചയോടെയാണ് ഈ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പി-ബ്ലോക്കിലെ ഒരു വീട്ടിൽ വഴക്ക് നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. എന്നാൽ, വീട്ടിലേക്ക് കയറിയതും വീട്ടിനുള്ളിൽ കിടക്കയിൽ അനങ്ങാതെ കിടക്കുന്ന സ്ത്രീയെയും തൊട്ടടുത്ത് മദ്യപിച്ച നിലയിൽ ഭർത്താവിനെയും കണ്ടെത്തുകയായിരുന്നു.

യുവതിയ ഉടൻ മംഗോൾപുരിയിലെ സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 10 ഉം 13ഉം വയസ്സുള്ള മക്കൾ നൽകിയ മൊഴിയിലാണ് വഴക്കിന് പിന്നാലെ പിതാവ് അമ്മയെ കൊലപ്പെടുത്തിയെന്നാണ് വ്യക്തമായത്. ഡ്രൈവറായി ജോലി ചെയ്യുന്ന അനിലിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചുവെന്നും കൂടുതൽ തെളിവുകൾ ശേഖരിച്ച് അന്വേഷണം തുടരുകയാണെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...