ഗുജറാത്തിൽ നവ വധുവിനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭ‍ർത്താവ് ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: ഗുജറാത്തിൽ നവ വധുവിനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭ‍ർത്താവ് ജീവനൊടുക്കി. മാരിടൈം ബോർഡ് ഉദ്യോഗസ്ഥനായ യഷ്‌രാജ്‌സിങ് ഗോഹിലാണ് ഭാര്യ രാജേശ്വരിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ദമ്പതിമാ‍ർ താമസക്കുന്ന അഹമ്മദാബാദിലെ അപ്പാർട്ട്മെന്റിൽ ബുധനാഴ്ച രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. ഇരുവരും വിവാഹിതരായിട്ട് രണ്ട് മാസം മാത്രമേ ആയിട്ടുള്ളൂവെന്ന് പോലീസ് പറഞ്ഞു. വാക്ക് തർക്കത്തിന് പിന്നാലെയാണ് കൊലപാതകമെന്നാണ് പ്രാഥമിക വിവരം. ബുധനാഴ്ച രാത്രി ദമ്പതിമാർ തമ്മിൽ ഒരു തർക്കം ഉണ്ടായതായും അതിനിടയിൽ യഷ്‌രാജ്‌സിങ് തന്റെ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് രാജേശ്വരിക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

സംഭവത്തിന് പിന്നാലെ യഷ്‌രാജ്‌സിങ് 108 എമർജൻസി സർവീസിലേക്ക് വിളിച്ചു. എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രാജേശ്വരി മരിച്ചതായി ഡോക്ട‍‍ർമാർ സ്ഥിരീകരിച്ചു. ഇതിനിടെ യുവതിയുമായി ആംബുലൻസ് പുറപ്പെട്ടതിന് പിന്നാലെ യഷ്‌രാജ്‌സിങ് അപ്പാർട്ട്മെന്റിലെ മറ്റൊരു മുറിയിലേക്ക് പോയി തോക്കുപയോഗിച്ച് സ്വയം വെടിവച്ച് ജീവനൊടുക്കിയെന്നും പോലീസ് പറഞ്ഞു. ഗുജറാത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും രാജ്യസഭാ എംപിയുമായ ശക്തിസിങ് ഗോഹിലിന്റെ അനന്തരവനായിരുന്നു യഷ്‌രാജ്‌സിങ്. ദമ്പതിമാരുടെ മരണത്തിൽ കോൺഗ്രസ് വക്താവ് മനീഷ് ദോഷി ദുഃഖം രേഖപ്പെടുത്തി. കുടുംബം മുഴുവൻ ഞെട്ടലിലാണ്. ഇത് വളരെ വേദനാജനകമായ ഒരു സാഹചര്യമാണ്,” ദോഷി പറഞ്ഞു. എനിക്ക് യാഷ്‌രാജിനെ വ്യക്തിപരമായി അറിയാമായിരുന്നു., അദ്ദേഹം വളരെ സന്തുഷ്ടനായ വ്യക്തിയായിരുന്നു. അടുത്തിടെയാണ് അദ്ദേഹം മാരിടൈം ബോർഡ് പരീക്ഷയിൽ വിജയിച്ച് ജോലിയിൽ പ്രവേശിച്ചത്. യുപിഎസ്‌സി പരീക്ഷകൾക്ക് തയ്യാറെടുക്കവേയായിരുന്നു വിയോഗം- മനീഷ് ദോഷി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...