ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചുമൂടി ഭർത്താവ്

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ: ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നാരോപിച്ച് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വീടിനുള്ളിൽ കുഴിച്ചിട്ട 48 കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിലാണ് സംഭവം. ഭാര്യ ഫൂലം ദേവിയാണ് മരിച്ചത്. സംഭവത്തിൽ ഹരികിഷൻ എന്ന പ്രതിയെ അറസ്റ്റ് ചെയ്തതായി അഡീഷണൽ പോലീസ് സൂപ്രണ്ട് (എഎസ്പി) രാമാനന്ദ് പ്രസാദ് കുശ്‌വാഹ പറ‌ഞ്ഞു. ഒക്ടോബർ 6 ന് ആണ് യുവതിയെ കാണാതാകുന്നത്. ഇതെത്തുടർന്ന്, സഹോദരൻ ഒക്ടോബർ 13 ന് പോലീസിൽ പരാതി നൽകി.

ഇതിന് ശേഷം, കഴിഞ്ഞ വെള്ളിയാഴ്ച സ്ത്രീയുടെ സഹോദരൻ പ്രതിയുടെ കട്ടിലിനടിയിൽ പുതുതായി ഒരു കുഴി കുഴിച്ചതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത് അദ്ദേഹം ഉടൻ തന്നെ പോലീസിൽ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം പോലീസെത്തി മുറിയിൽ കുഴിച്ചെടുത്ത് നോക്കിയപ്പോൾ ഫൂലം ദേവിയുടെ അഴുകിയ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ആറടി താഴ്ച്ചയിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം.  പോലീസ് എത്തിയപ്പോഴേക്കും പ്രതി വീട്ടിൽ നിന്ന് ഓടി രക്ഷപെട്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ അല്പമെങ്കിലും നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം ; ജസ്റ്റിസ്...

0
ന്യൂഡൽഹി : സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി...

പ്രതിപക്ഷ ഉപനേതൃ പദവി ; പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നേതാക്കൾക്ക് നിർദേശം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം...

1984-ൽ നടന്ന കൊലക്കേസ്, 44 വർഷമായിട്ടും തീർപ്പാക്കിയില്ല ; ഖേദമാറിയിച്ച് സുപ്രീം കോടതി

0
ന്യൂഡൽഹി : 1981-ൽ നടന്ന കൊലക്കേസിലെ അപ്പീൽ 44 വർഷമായിട്ടും ഝാർഖണ്ഡ്...