ചങ്ങനാശ്ശേരി നഗരസഭയുടെ തൊഴിൽമേള ഇന്ന് – 250ലധികം ഒഴിവുകള്‍ – 25 ലധികം സ്ഥാപനങ്ങള്‍ പങ്കെടുക്കും

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശ്ശേരി : വികസന സദസ്സിന്റെ ഭാഗമായി വിജ്ഞാന കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ചങ്ങനാശ്ശേരി നഗരസഭ, കുടുംബശ്രീ ജില്ലാമിഷൻ, ജി ടെക് എന്നിവരുമായി സഹകരിച്ചു നടത്തുന്ന തൊഴിൽമേള ഇന്ന് രാവിലെ ചങ്ങനാശ്ശേരി നഗരസഭാ ടൗൺ ഹാളിൽ നടക്കും. നഗരസഭാ വൈസ് ചെയർമാൻ മാത്യൂസ് ജോർജിന്റെ അധ്യക്ഷതയിൽ നഗരസഭാ ചെയർപേഴ്സൻ കൃഷ്ണകുമാരി രാജാശേഖരൻ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സന്മാർ, കൗൺസിലർമാർ, ജീവനക്കാർ എന്നിവർ പങ്കെടുക്കും.

അക്കൗണ്ടിംഗ്, കൗൺസിലിംഗ്, ടെലികോളർ, സോഫ്റ്റ്‌വെയർ ഫാക്കൽറ്റി, മൾട്ടി മീഡിയ ഫാക്കൽറ്റി, ഹാർഡ് വെയർ ടെക്നീഷ്യൻ, റിലേഷൻഷിപ്പ് മാനേജർ, സൂപ്പർവൈസർ, എച്ച് ആർ അസിസ്റ്റന്റ്, ഓട്ടോ മൊബൈൽ ടെക്നിഷ്യൻ, ഐ.ടി., ഓഫീസ്, ബാങ്ക്, ആരോഗ്യം, കൺസ്ട്രക്ഷൻ തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള 25ലധികം തൊഴിൽദാതാക്കൾ മേളയില്‍ പങ്കെടുക്കും. 250ലധികം ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാവിലെ 8.30 മുതൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തിട്ടുള്ളവരും രജിസ്ട്രേഷൻ കൗണ്ടറിൽ നിന്നും അഡ്മിറ്റ്‌ കാർഡ് കൈപ്പറ്റേണ്ടതാണെന്ന് ചങ്ങനാശ്ശേരി നഗരസഭാ സെക്രട്ടറി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

1984-ൽ നടന്ന കൊലക്കേസ്, 44 വർഷമായിട്ടും തീർപ്പാക്കിയില്ല ; ഖേദമാറിയിച്ച് സുപ്രീം കോടതി

0
ന്യൂഡൽഹി : 1981-ൽ നടന്ന കൊലക്കേസിലെ അപ്പീൽ 44 വർഷമായിട്ടും ഝാർഖണ്ഡ്...

ഹോർമുസ് യുഎസ് പ്രദേശമെന്ന് ട്രംപ് ; യുഎസിനൊപ്പം നിൽക്കുന്നവർ ശത്രുക്കളെന്ന് ഇറാൻ

0
ദുബായ് : ഇറാനെതിരായ യുഎസ് ഉപരോധങ്ങളിൽ പങ്കുചേരുന്ന രാജ്യങ്ങളെ ശത്രുക്കളായി കണക്കാക്കുമെന്ന്...

നേന്ത്രക്കായ വില കുതിക്കുന്നു ; കിലോഗ്രാമിന് 80നു മുകളില്‍

0
അടിമാലി: ഇടുക്കി ജില്ലയിൽ നേന്ത്രക്കായ ഉൽപാദനം കുറഞ്ഞതോടെ വിലയിൽ ഗണ്യമായ വർധന....

വെള്ളപ്പൊക്ക രക്ഷാപ്രവർത്തനത്തിനെത്തിയ വാഹനത്തിന് കുരുക്ക് ; ഓരോ ലൈറ്റിനും 5000വീതം പിഴ

0
കൊച്ചി : നിയമപ്രകാരമല്ലാത്ത രൂപമാറ്റമൊന്നും വാഹനങ്ങളിൽ അനുവദിക്കരുതെന്ന് ഹൈക്കോടതി. മോട്ടർവാഹന എൻഫോഴ്സ്മെന്റ്...