ഫരീദാബാദിൽ വിവാഹമോചനക്കേസ് കോടതിയിലിരിക്കെ ഭാര്യയെ ഭർത്താവ് വെടിവെച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

ഹരിയാന: ഹരിയാനയിലെ ഫരീദാബാദിൽ വിവാഹമോചനക്കേസ് കോടതിയിലിരിക്കെ 30 വയസ്സുകാരിയായ ഭാര്യയെ ഭർത്താവ് വെടിവെച്ചു കൊന്നു. സംഗീത ദേവിയാണ് കൊല്ലപ്പെട്ടത്. ബസന്ത്പൂർ ഗ്രാമത്തിലെ സൺലൈറ്റ് കോളനിയിൽ വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ദാരുണമായ ഈ സംഭവം നടന്നത്. സംഗീതയും ഭർത്താവും തമ്മിലുള്ള വിവാഹമോചനക്കേസ് നിലവിൽ കോടതിയുടെ പരിഗണനയിലായിരുന്നു. ഭർത്താവുമായും വീട്ടുകാരുമായും കുറച്ചുകാലമായി അകന്നു കഴിയുകയായിരുന്ന സംഗീത തന്റെ രണ്ട് കുട്ടികളോടൊപ്പം തനിച്ചാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി ഭർത്താവും ചില ബന്ധുക്കളും സംഗീതയുടെ വീട്ടിലെത്തുകയും തുടർന്ന് ഇവർ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ചെയ്തു. തർക്കം രൂക്ഷമായതോടെ ഭർത്താവ് സംഗീതയ്ക്ക് നേരെ മൂന്ന് തവണ വെടിയുതിർക്കുകയായിരുന്നു.

സംഗീതയുടെ ശരീരത്തിൽ ഏൽക്കുകയും അവർ റോഡിൽ വീഴുകയും ചെയ്തു. വെടിയൊച്ച കേട്ട് അയൽക്കാർ ഓടിയെത്തിയതോടെ പ്രതി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. സംഗീതയുടെ പിതാവും അയൽക്കാരും ചേർന്ന് ഉടൻ തന്നെ സെക്ടർ 31-ലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. കൊലപാതകക്കേസ് രജിസ്റ്റർ ചെയ്തതായും ബിഹാർ സ്വദേശിയായ പ്രതിയെ പിടികൂടാൻ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചതായും പല്ല പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സത്യ പ്രകാശ് അറിയിച്ചു. ദാമ്പത്യ തർക്കങ്ങളും വിവാഹമോചനവുമായി ബന്ധപ്പെട്ട തർക്കങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...