ഉഷയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി ; ആര്‍ട്ടറി ഫോര്‍സെപ്‌സ് പുറത്തെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഉഷ ജോസഫ് കുട്ടിയുടെ ശസ്ത്രക്രിയ കൊച്ചിയില്‍ പൂര്‍ത്തിയായി. ഉഷയുടെ വയറ്റില്‍ നിന്ന് ആര്‍ട്ടറി ഫോര്‍സെപ്‌സ് എന്ന ശസ്ത്രക്രിയാ ഉപകരണം പുറത്തെടുത്തതായി കൊച്ചി അമൃത ആശുപത്രി അധികൃതര്‍ അറിയിച്ചു. രോഗിയുടെ നില തൃപ്തികരമെന്നും ഡോക്ടേഴ്‌സ് പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് അമൃത ആശുപത്രിയിലെ ഗ്യാസ്‌ട്രോ സര്‍ജറി വിഭാഗം മേധാവി ഡോ.ഒ.വി സുധീര്‍, യൂറോളജി വിഭാഗം മേധാവി ഡോ.കെ.വി സഞ്ജീവന്‍, ഗൈനക്കോളജി വിഭാഗം മേധാവി ഡോ.രാധാമണി.കെ എന്നിവര്‍ നേതൃത്വം നല്‍കി. കേരള സര്‍ക്കാര്‍ നിര്‍ദേശിച്ച എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് മെഡിക്കല്‍ സൂപ്രണ്ട് ഡോ.ഗണേഷ് മോഹന്‍, സര്‍ജറി വിഭാഗം മേധാവി ഡോ.അബ്ദുള്‍ സിയാദ് എ.കെ എന്നിവരും ശസ്ത്രക്രിയയില്‍ ഉടനീളം സന്നിഹിതരായിരുന്നു. പുറത്തെടുത്ത ഉപകരണം അമ്പലപ്പുഴ പോലീസിന് കൈമാറി.

സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. 2021ലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ.ലളിതാംബിക കരുണാകാരന്‍ മാത്രമാണ് കേസിലെ പ്രതി. ചികിത്സ പിഴവ് ഉണ്ടായ തീയതി എഫ്‌ഐആറില്‍ രേഖപ്പെടുത്തിയതില്‍ പോലീസിന് ഗുരുതര പിഴവുമുണ്ടായി. മനുഷ്യജീവനും വ്യക്തിസുരക്ഷിതത്വത്തിനും അപകടകാരമാംവിധം പ്രവര്‍ത്തിച്ചു എന്നാണ് ഡോ.ലളിതാംബിക കരുണാകാരനെതിരായ എഫ്‌ഐആര്‍. ഉഷ ജോസഫിന്റെ ശസ്ത്രക്രിയയില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവം നടന്ന 2021 കാലയളവില്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്നു ഡോ.ലളിതാംബിക കരുണാകരന്‍. ഉഷയുടെ ഭര്‍ത്താവ് ജോസഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒരാളെ മാത്രം പ്രതി ചേര്‍ത്തുള്ള എഫ്‌ഐആര്‍.

പരാതിയില്‍ ഡോക്ടറുടെ അസിസ്റ്റന്റായിരുന്ന ആള്‍ക്കെതിരെയും ആരോപണമുണ്ടെങ്കിലും പ്രതി ചേര്‍ത്തില്ല. ശസ്ത്രക്രിയ നടത്തിയ ഡോ.ഷാഹിത ജെ ആയിരുന്നു അസിസ്റ്റന്റ്. അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുമെന്ന് അമ്പലപ്പുഴ ഡിവൈഎസ്പി വ്യക്തമാക്കി. എഫ്‌ഐആറില്‍ സംഭവം നടന്ന തീയതി തെറ്റായി രേഖപ്പെടുത്തിയത് കോടതിയില്‍ തിരിച്ചടിയായേക്കും. 2021 മെയ് 5ന് പകരം 2026 മെയ് 5 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാങ്കേതിക പിഴവാണെന്നും തീയതി തിരുത്തണമെന്നും ചൂണ്ടികാണിച്ച് അമ്പലപ്പുഴ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....