വഴക്കിനിടെ ഭാര്യക്ക് നേരെ കല്ലെറിഞ്ഞ് ഭർത്താവ് ; തലയിൽ വീണ് നാല് വയസുകാരനായ മകന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

അമരാവതി: ദമ്പതികൾ തമ്മിലുള്ള വഴക്കിനിടെ പരിക്കേറ്റ് നാല് വയസുകാരനായ മകന് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ അനന്തപൂരിലെ ലക്ഷ്യം പള്ളി ​ഗ്രാമത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. എം. രമേശ്, ഭാര്യ മഹേശ്വരി എന്നിവർ തമ്മിലുള്ള വഴക്കിനിടെയാണ് മകനായ നാല് വയസുകാരൻ കൊല്ലപ്പെട്ടത്. ഇരുവരും തമ്മിലുള്ള തർക്കം കൈയാങ്കളിയിൽ കലാശിച്ചതോടെ രമേശ് ഭാര്യക്ക് നേരെ വലിയൊരു കല്ലെടുത്ത് എറിയുകയായിരുന്നു. അടുത്തുനിന്ന മകന്റെ തലയിലാണ് കല്ല് വന്ന് വീണതെന്ന് അനന്തപൂർ ജില്ലാ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് രോഹിത് കുമാർ ചൗധരി പറഞ്ഞു.

തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ ഭാരതീയ ന്യായ് സം​ഹിത സെക്ഷൻ 105 പ്രകാരം മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....