Friday, March 29, 2024 1:29 pm

7 സീറ്റ് ഓപ്ഷനുമായി ഹ്യൂണ്ടായ് അൽകാസര്‍

For full experience, Download our mobile application:
Get it on Google Play

അൽകാസറിന്റെ ടോപ്പ് – സ്പെക്ക് സിഗ്നേച്ചർ വേരിയന്റിന്റെ പുതിയ സെവൻ സീറ്റർ പതിപ്പ്, പെട്രോൾ, ഡീസൽ രൂപങ്ങളിൽ അവതരിപ്പിച്ച് ദക്ഷിണ കൊറിയന്‍ വാഹ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. 19.70 ലക്ഷം രൂപ (പെട്രോൾ), 19.85 ലക്ഷം (ഡീസൽ) എന്നിങ്ങനെ ദില്ലി എക്സ് ഷോറൂം വിലയിലാണ് വാഹനം പുറത്തിറക്കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല ഈ പുതിയ സിഗ്നേച്ചർ (O) സെവൻ സീറ്റർ പതിപ്പുകൾക്ക് ആറ് സീറ്റുള്ള എതിരാളികളേക്കാൾ 15000 രൂപ കുറവാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതുവരെ ടോപ്പ്-സ്പെക്ക് ഹ്യൂണ്ടായ് അൽകാസർ സിഗ്നേച്ചർ ട്രിം ആറ് സീറ്റർ വേഷത്തിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ.

Lok Sabha Elections 2024 - Kerala

സിഗ്നേച്ചർ (O) ട്രിമ്മിൽ പുതിയത്, (O) ഒരു ഓട്ടോമാറ്റിക് പതിപ്പിനെ സൂചിപ്പിക്കുന്നു. മധ്യ നിരയിൽ ബെഞ്ച് സീറ്റുകളുള്ള ഏഴ് സീറ്റുകളുള്ള ലേഔട്ടാണ്. ഈ പുതിയ വേരിയന്റ് അവതരിപ്പിക്കുന്നതോടെ അൽകാസറിന്റെ പ്രസ്റ്റീജ്, പ്ലാറ്റിനം, സിഗ്നേച്ചർ ഉള്‍പ്പെടെ എല്ലാ ഡീസൽ-ഓട്ടോമാറ്റിക് പതിപ്പുകളും ഇപ്പോൾ ഏഴ് സീറ്റുകളിൽ ലഭ്യമാണ് എന്നതാണ് ശ്രദ്ധേയം. അതേസമയം അൽകാസറിന്റെ പ്ലാറ്റിനം, സിഗ്നേച്ചർ ട്രിമ്മുകളിൽ ഏഴ് സീറ്റുകളുള്ള പെട്രോൾ-ഓട്ടോമാറ്റിക് കോൺഫിഗറേഷൻ ഇപ്പോൾ ലഭ്യമാണ്. അതായത് ഈ വേരിയന്റിലെ ഏഴ് സീറ്റർ കോൺഫിഗറേഷൻ സിംഗിൾ-ടോൺ പെയിന്റ് സ്‍കീമുമായി പ്രവർത്തിക്കുന്നു. കാരണം ആറ് സീറ്ററുകൾക്കായി ഡ്യുവൽ-ടോൺ ഷേഡുകൾ നീക്കിവച്ചിരിക്കുന്നു.

പുതുതായി പുറത്തിറക്കിയ സെവൻ സീറ്റർ പതിപ്പുകളുടെ സിഗ്നേച്ചർ (O) ട്രിമ്മുകളിലെ ഫീച്ചര്‍ പട്ടികയിൽ കാര്യമായ മാറ്റമൊന്നുമില്ല. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവേഴ്‌സ് ഡിസ്‌പ്ലേ, പനോരമിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആറ് എയർബാഗുകൾ, ടയർ പ്രഷർ മോണിറ്റർ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഡ്രൈവ് തുടങ്ങിയ സവിശേഷതകള്‍ തുടർന്നും വാഗ്ദാനം ചെയ്യുന്നു. ട്രാക്ഷൻ മോഡുകൾ, പാഡിൽഷിഫ്റ്ററുകൾ എന്നിവയും ഇവയില്‍ ഉള്‍പ്പെടും. എന്നിരുന്നാലും വയർലെസ് ചാർജർ ഉപയോഗിച്ച് മധ്യ നിരയിലെ ഫ്ലോർ മൗണ്ടഡ് സെന്റർ കൺസോൾ പുതിയ പതിപ്പില്‍ ഉണ്ടാവില്ല.

ഹ്യുണ്ടായ് അതിന്റെ മോഡലുകളുടെ വേരിയന്റ് ലൈനപ്പ് കാലാകാലങ്ങളിൽ അപ്‌ഡേറ്റ് ചെയ്യുന്നു. ഈ മാസം ആദ്യം അൽകാസർ പെട്രോളിന്റെ അടിസ്ഥാന പ്രസ്റ്റീജ് ആറ് സീറ്റർ പതിപ്പുകൾ ഹ്യൂണ്ടായ് നിർത്തലാക്കിയിരുന്നു. ഡിമാൻഡ് കുറവാണ് ഇതിനു കാരണമെന്നാണ് സൂചന. സെപ്റ്റംബറിൽ അൽകാസറിന്റെ പ്ലാറ്റിനം ട്രിമ്മിൽ പുതിയ ഡീസൽ-ഓട്ടോമാറ്റിക് സെവൻ സീറ്റർ പതിപ്പ് ഹ്യുണ്ടായ് അവതരിപ്പിച്ചിരുന്നു. സെവൻ സീറ്റർ കോൺഫിഗറേഷൻ ഒടുവിൽ പെട്രോൾ-ഓട്ടോമാറ്റിക് പ്ലാറ്റിനം ട്രിമ്മിലും പുറത്തിറക്കി.

നിലവില്‍ ഹ്യുണ്ടായ് അൽകാസർ പെട്രോൾ, ഒരു ഡീസൽ എഞ്ചിനുകളില്‍ ആണെത്തുന്നത്. 2.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 159 എച്ച്പി കരുത്തും 191 എൻഎം ടോര്‍ഖും സൃഷ്‍ടിക്കും. ക്രേറ്റയിൽ നിന്നുള്ള പരിചിതമായ 1.5 ലിറ്റർ ഡീസൽ എഞ്ചിന്‍115 എച്ച്പി കരുത്തും 250 എൻഎം ടോര്‍ഖും സൃഷ്‍ടിക്കും. രണ്ട് യൂണിറ്റുകളും ആറ് സ്‍പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്‍പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. ടാറ്റ സഫാരി, എംജി ഹെക്ടർ പ്ലസ് തുടങ്ങിയവരാണ് പുതിയ ഹ്യുണ്ടായ് അൽകാസറിന്‍റെയും എതിരാളികൾ. സഫാരിയുടെ ഏറ്റവും ഉയർന്ന സെവൻ സീറ്റർ അഡ്വഞ്ചർ വേരിയന്റിന് 22.16 ലക്ഷം രൂപയും പ്രത്യേക ഗോൾഡ് എഡിഷൻ പതിപ്പിന് 23.20 ലക്ഷം രൂപയുമാണ് വില. എന്നാൽ ഇത് ഡീസൽ പവർട്രെയിനിൽ മാത്രമേ ലഭ്യമാകൂ.

അതേസമയം സെവൻ സീറ്റർ എംജി ഹെക്ടർ പ്ലസിന്റെ ടോപ്പ്-സ്പെക്കിന്‍റെ വില 19.35 ലക്ഷം രൂപയാണ്. എന്നിരുന്നാലും ഇത് ഡീസൽ-മാനുവൽ രൂപത്തിൽ മാത്രമേ ലഭ്യമാകൂ. ഹെക്ടർ പ്ലസ് ഒരു പെട്രോൾ വേരിയന്റിലാണ് വരുന്നതെങ്കിലും ഇത് മിഡ്-സ്പെക് ട്രിമ്മിലും മാനുവൽ പതിപ്പിലും മാത്രമാണ് ലഭ്യമാകുന്നത്. ആറ് എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഇഎസ്പി, ടിപിഎംഎസ് എന്നീ സുരക്ഷാ ഫീച്ചറുകളോടെയാണ് നിലവിലെ അല്‍ക്കാസര്‍ എത്തുന്നത്. ടൈഗാ ബ്രൗൺ, ടൈഫൂൺ സിൽവർ, പോളാർ വൈറ്റ്, ടൈറ്റൻ ഗ്രേ, ഫാന്റം ബ്ലാക്ക്, സ്റ്റാർറി നൈറ്റ് എന്നീ സിംഗിൾ ടോൺ നിറങ്ങളിലും പോളാർ വൈറ്റ്, ടൈറ്റൻ ഗ്രേ എന്നീ നിറങ്ങൾ ഫാന്റം ബ്ലാക്ക് റൂഫുമായി ഡ്യുവൽ ടോൺ നിറങ്ങളിലും അൽക്കസാർ ലഭ്യമാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നാഗർകോവിൽ – കന്യാകുമാരി സെക്ഷനുകളിൽ അറ്റകുറ്റപ്പണി ; 11 ട്രെയിനുകൾ റദ്ദാക്കി

0
കൊല്ലം : നാഗർകോവിൽ കന്യാകുമാരി സെക്ഷനുകളിൽ അറ്റകുറ്റപ്പണിയെ തുടർന്ന് 11 ട്രെയിനുകൾ...

പാലക്കാട്ടെ ഭാരത് അരി വിതരണം : ബിജെപിക്കെതിരെ ജില്ലാ കലക്ടര്‍ക്ക് സിപിഎമ്മിന്റെ പരാതി

0
പാലക്കാട്: പാലക്കാട് ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ ജില്ലാ കലക്ടര്‍ക്ക് സിപിഎമ്മിന്റെ...

സംസ്ഥാനത്ത് സർവ്വകാല റെക്കോർഡിൽ സ്വർണ്ണവില ; പവന് 1040 രൂപ വർദ്ധിച്ചു

0
തിരുവനന്തപുരം : സർവ്വകാല റെക്കോർഡിൽ സ്വർണ്ണവില. പവന് 1040 രൂപ...

പേരാമ്പ്രയില്‍ അനുവിന്റെ കൊലപാതകം : മുജീബിന്റെ ഭാര്യയും അറസ്റ്റില്‍

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ അനുവിനെ തോട്ടില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി...