‘100 സീറ്റ് കിട്ടുമെന്ന് ഞാൻ പറഞ്ഞിട്ടില്ല, അത് പറഞ്ഞത് വേറെ ആളാണ്’ ; എം വി ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇടതുപക്ഷ ജനാധിപത്യ മുന്നണി തുടർച്ചയായ മൂന്നാം വിജയത്തോടെ കേരളത്തിൽ ചരിത്രം കുറിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. താൻ ഒരിക്കലും 100 സീറ്റുകൾ ലഭിക്കുമെന്ന് അവകാശപ്പെട്ടിട്ടില്ലെന്നും ‘100 പ്ലസ്’ സീറ്റുകൾ അല്ലെങ്കിൽ ‘വനവാസം’ തുടങ്ങിയ പ്രഖ്യാപനങ്ങൾ നടത്തിയത് മറ്റുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിന് സമാനമായി 90-ൽ അധികം സീറ്റുകൾ നേടി എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിൽ വരുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കേരളത്തിന്റെ മുഖച്ഛായ മാറിയിരിക്കുകയാണ്. കിഫ്ബി വഴി നടപ്പിലാക്കിയ 1,10,000 കോടി രൂപയുടെ പദ്ധതികൾ, ദേശീയപാത വികസനം, തുറമുഖങ്ങൾ, ലോകോത്തര നിലവാരത്തിലുള്ള സ്കൂളുകൾ, ആശുപത്രികൾ എന്നിവ ഇതിൽ പ്രധാനമാണ് എന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിന്റെ മതിയായ പിന്തുണയില്ലാതിരുന്നിട്ടും ഭാവനാപൂർണ്ണമായ നിലപാടുകളിലൂടെയാണ് സംസ്ഥാന സർക്കാർ ഈ നേട്ടങ്ങൾ കൈവരിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകദേശം ഒന്നര കോടിയോളം വരുന്ന സാധാരണക്കാർക്ക് ആശ്വാസം നൽകുന്ന പദ്ധതികൾ സർക്കാർ നടപ്പിലാക്കി. ഇതിൽ 62 ലക്ഷം പേർക്ക് നൽകുന്ന ക്ഷേമ പെൻഷനുകൾ, യുവാക്കൾക്കും സ്ത്രീകൾക്കുമായുള്ള പ്രത്യേക ആനുകൂല്യങ്ങൾ എന്നിവ ജനങ്ങൾക്കിടയിൽ എൽഡിഎഫിന് വലിയ സ്വാധീനം നൽകിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റിനെ വഴിയിൽ തടഞ്ഞു , യൂത്ത് ലീഗ് പ്രവർത്തക‍ർക്കെതിരെ അച്ചടക്ക...

0
ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെത്തുടർന്ന് ലീഗ് സംസ്ഥാന...

ഇന്നും സഭയിൽ എത്താതെ അമിത് ഷാ ; പാർലമെന്റിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

0
ന്യൂഡൽഹി : പാർലമെന്റിൽ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നതിനിടെ, ഇന്നും സഭയിൽ എത്താതെ...

ചന്ദ്രനും ഭൂമിയും ഒരൊറ്റ ഫ്രെയിമിൽ ; അതിമനോഹരമായ ടൈം-ലാപ്‌സ് വീഡിയോ പങ്കുവെച്ച് അനിൽ മേനോൻ

0
ഭൂമിയും ചന്ദ്രനും ഒരൊറ്റ ഫ്രെയിമിൽ വരുന്ന അമ്പരപ്പിക്കുന്ന ടൈം-ലാപ്‌സ് വീഡിയോ പങ്കുവെച്ച്...