നാരങ്ങാവെള്ളം കുടിക്കാൻ പോലും പണമില്ല ; തെരഞ്ഞെടുപ്പ് ഫണ്ടിനായി കൂപ്പൺ അടിച്ച് പണപ്പിരിവ് നടത്താൻ ഒരുങ്ങി കെ.പി.സി.സി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫണ്ടിനായി ജനങ്ങളിൽനിന്നു പണപ്പിരിവ് നടത്താൻ കെ.പി.സി.സി. കൂപ്പൺ അടിച്ചു പ്രദേശികാടിസ്ഥാനത്തിലായിരിക്കും പിരിവ് നടത്തുക. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് തീരുമാനം. പ്രചാരണത്തിനു പോകുന്ന പ്രവർത്തകർക്ക് നാരങ്ങാവെള്ളം കുടിക്കാൻ പോലും പണമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. എ.ഐ.സി.സി അക്കൗണ്ടുകൾ കേന്ദ്രം മരവിപ്പിച്ചതോടെ ദേശീയതലത്തിൽനിന്നുള്ള ഫണ്ട് ലഭിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. സ്വന്തം നിലയ്ക്കു പണം കണ്ടെത്താൻ പി.സി.സികൾക്ക് ദേശീയ നേതൃത്വം നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം ചേർന്ന കെ.പി.സി.സി തെരഞ്ഞെടുപ്പ് പ്രചാരണ സമിതി യോഗത്തിൽ കൂപ്പൺ അടിച്ച് പണപ്പിരിവ് നടത്താൻ തീരുമാനമായിരിക്കുന്നത്.

സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തല, വി.ഡി സതീശൻ, കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം ഹസ്സൻ ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ സംബന്ധിച്ചിരുന്നു. ബി.ജെ.പിയും സി.പി.എമ്മും ഇറക്കുന്നതുപോലെ പണമിറക്കാൻ തങ്ങളുടെ കൈയിലില്ലെന്ന് സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രചാരണത്തിനു പോലും പണമില്ല. കേരളത്തിലെ ജനങ്ങൾക്ക് അതു ബോധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ സര്‍വീസ് മെഡലിന് അര്‍ഹനായി പത്തനംതിട്ട ഫയർ സ്റ്റേഷനിലെ കെ.കെ രമാകാന്ത്

0
പത്തനംതിട്ട : പത്തനംതിട്ട ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ സര്‍വീസ് മെഡല്‍...

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...