ഇസ്രായേലിൽ എനിക്ക് 99 ശതമാനം പിന്തുണ ; അവിടെ പ്രധാനമന്ത്രിയായി മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കും : ട്രംപ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൻ : ഇസ്രായേലിൽ തനിക്ക് 99 ശതമാനം ജനപ്രീതിയുണ്ടെന്നും യുഎസ് പ്രസിഡന്റ് കാലാവധിക്ക് ശേഷം അവിടെ പ്രധാനമന്ത്രിയായി മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ഡോണൾഡ് ട്രംപ്. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപിന്റെ അസാധാരണ പ്രതികരണം. ഇസ്രായേലിൽ നിലവിൽ എനിക്ക് 99 ശതമാനം പിന്തുണയുണ്ട്. ഇന്ന് രാവിലെ ലഭിച്ച ഒരു സർവേ ഫലത്തിലും ഇതാണ് വ്യക്തമാകുന്നത്. അതിനാൽ യുഎസ് പ്രസിഡന്റ് കാലാവധി കഴിഞ്ഞാൽ ഞാൻ ഇസ്രായേലിലേക്ക് പോയി പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ചേക്കാം– ട്രംപ് പറഞ്ഞു.

ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിനെ പ്രശംസിച്ച ട്രംപ്, അദ്ദേഹം താൻ പറയുന്നത് എന്തും അനുസരിക്കുമെന്നും കൂട്ടിച്ചേർത്തു. എന്നാൽ ഇസ്രായേലിൽ നെതന്യാഹുവിന് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ഇറാനുമായി ഒരു സമാധാന കരാറിലെത്താൻ തനിക്ക് യാതൊരു ധൃതിയുമില്ലെന്ന് ട്രംപ് വ്യക്തമാക്കി. ആക്രമണങ്ങളിൽ ആളപായം പരമാവധി കുറയ്ക്കാനാണ് ആഗ്രഹിക്കുന്നത്. ശാശ്വത സമാധാനത്തിനായുള്ള ചർച്ചകൾ സ്തംഭിച്ച പശ്ചാത്തലത്തിൽ ഇറാനെതിരെ മറ്റൊരു വലിയ തിരിച്ചടി ഉണ്ടായേക്കാമെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....