ബംഗളുരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള തർക്കം രൂക്ഷമാവുന്നുവെന്ന വാർത്തകൾ തള്ളി ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഖെയുമായി കൂടിക്കാഴ്ച നടത്തിയത് നേതൃമാറ്റ ചർച്ചകൾക്ക് വേണ്ടിയല്ലെന്നും ഭരണത്തെ കുറിച്ച് ചർച്ച ചെയ്യാനാണെന്നും ഡി.കെ ശിവകുമാർ പറഞ്ഞു. രാഹുൽ ഗാന്ധി ക്ഷണിച്ചാൽ ഈ മാസം അവസാനത്തോടെ ഡൽഹിയിലെത്തി അദ്ദേഹത്തെ കാണുമെന്നും ശിവകുമാർ പറഞ്ഞു. കേരളത്തിലെ പുതിയ കോൺഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്ത് നിന്ന് ബംഗളുരുവിൽ നേതാക്കൾ ഒരുമിച്ചാണ് എത്തിയത്. തുടർന്ന് തിങ്കളാഴ്ച രാത്രി കർണാടക ഊർജ്ജ മന്ത്രി കെ.ജെ. ജോർജിന്റെ വസതിയിൽ വെച്ച് മല്ലികാർജുൻ ഖാർഗെ, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി.കെ ശിവകുമാർ എന്നിവർ അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതാണ് നേതൃമാറ്റ ചർച്ചകൾ വീണ്ടും സജീവമാകാൻ കാരണമായത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























