യുഡിഎഫ് സ്ഥാനാർഥിയാകുമെന്നോ അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന കാര്യമോ ആരോടും പറഞ്ഞിട്ടില്ല : ജി സുധാകരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തന്നെ പറ്റി തെറ്റായ വാർത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളിൽ വരുന്നതെന്ന് സിപിഐഎം മുതിർന്ന നേതാവ് ജി സുധാകരൻ. യുഡിഎഫ് സ്ഥാനാർഥിയാകുമെന്നോ അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന കാര്യമോ ആരോടും പറഞ്ഞിട്ടില്ല. ആരും നിർബന്ധിച്ചിട്ടല്ല. താൻ പാർട്ടിയിൽ ചേർന്നത് പാർട്ടി പരിപാടിയും പ്രത്യേയശാസ്ത്രവും ഉപേക്ഷിച്ചിട്ടില്ല. പാർട്ടിയ്ക്ക് വേണ്ടി ജീവിച്ചയാളാണ് താൻ, അതുകൊണ്ടുതന്നെ പാർട്ടിയ്‌ക്കെതിരെ ഒന്നും പറയാനില്ലെന്നും ഒരു പാർട്ടിയിലും ചേരാനില്ലെന്നും ജി സുധാകരൻ വ്യക്തമാക്കി. മെമ്പർഷിപ്പ് പുതുക്കാത്ത വാർത്ത ചോർത്തി നൽകിയത് ജില്ലാ കമ്മിറ്റി അംഗമാണ്. ആരെയും ഇതുവരെ വ്യക്തിഹത്യ നടത്തിയിട്ടില്ല. വ്യക്തിഹത്യ കൊണ്ട് ആരും രക്ഷപെട്ടിട്ടില്ല.

‘സുധാകുരൻ’ എന്ന് വിളിച്ച് എന്നെ അധിക്ഷേപിച്ചു. എന്റെ അച്ഛന് വിളിച്ചു. പാർട്ടി ലോക്കൽ കമ്മറ്റി അംഗമാണ് അധിക്ഷേപിച്ച ആൾ. കുന്തവും കൊടച്ചക്രവും വിമർശനമല്ല ഭരണഘടനയെ ബഹുമാനിക്കണം. എംഎ ബേബി ഇന്നലെ വീട്ടിലെത്തി കണ്ടിരുന്നു. രാഷ്ട്രീയ പ്രവർത്തന പാരമ്പര്യം മാധ്യമങ്ങളോട് വിശദീകരിച്ച ജി സുധാകരൻ ആരും നിർബന്ധിച്ചിട്ടല്ല താൻ പാർട്ടിയിൽ ചേർന്നതെന്നും കൂട്ടിച്ചേർത്തു. രാഷ്ട്രീയമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആയുധം.നേതാക്കൾ ആത്മപരിശോധന നടത്തണം. രാഷ്ട്രീയ വിമർശനം അല്ലാതെ അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ചാൽ മാന്യമായ ഭാഷയിൽ തിരിച്ചടിക്കുമെന്നും ജി സുധാകരൻ മുന്നറിയിപ്പ് നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....