‘റിസോർട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ല’; വിശദീകരണവുമായി ഇപി ജയരാജൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മൊറാഴയിലെ വിവാദ ആയുർവേദ റിസോർട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി ജയരാജൻ. തലശ്ശേരിയിലെ കെ.പി രമേഷ് കുമാറിന്‍റേതാണ് റിസോർട്ടെന്ന് ഇ.പി ജയരാജൻ പാർട്ടിയോട് വിശദീകരിച്ചു. സംഭവത്തെ കുറിച്ച് കൂടുതൽ വിശദീകരിക്കാൻ ഇ പി ജയരാജൻ വിസമ്മതിച്ചു. സംസ്ഥാന സമിതിയിൽ പി ജയരാജൻ ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണിത്.

ഇ പി ജയരാജനെതിരായ സാമ്പത്തിക ആരോപണങ്ങൾ വ്യാജ വാർത്തയാണോ എന്ന ചോദ്യത്തിനു പാർട്ടിക്കുള്ളിൽ നടന്ന ചർച്ചകൾ പുറത്ത് പങ്കുവയ്ക്കാൻ താൽപ്പര്യമില്ലെന്നായിരുന്നു പി ജയരാജന്‍റെ മറുപടി. ഇ പി ജയരാജൻ റിസോർട്ട് നടത്തുന്നതായി എന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഞാൻ ആ സ്ഥലത്ത് പോയിട്ടില്ല. പാർട്ടിയിലെ തിരുത്തൽ രേഖയ്ക്ക് സംസ്ഥാന കമ്മിറ്റി യോഗത്തിൽ അംഗീകാരം നൽകി. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കാനാണ് തീരുമാനമെന്നും പി ജയരാജൻ പറഞ്ഞു.

കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്‍റെ പേരിലാണ് സാമ്പത്തിക ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. ഇ പി ജയരാജന്‍റെ ഭാര്യ നേരത്തെ കമ്പനിയുടെ ഡയറക്ടറായിരുന്നു. ഇപിയുടെ മകൻ റിസോർട്ടിന്‍റെ ഡയറക്ടറാണ്. അങ്ങേയറ്റം ആധികാരികതയോടെയാണ് ആരോപണം ഉന്നയിക്കുന്നതെന്ന് സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി ജയരാജൻ പറഞ്ഞു. റിസോർട്ട് ആരംഭിക്കുന്ന സമയത്ത് വിഷയം ചൂണ്ടിക്കാണിച്ചപ്പോഴാണ് ഡയറക്ടർ ബോർഡ് മാറ്റിയത്. ഗുരുതരമായ ആരോപണങ്ങളിൽ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...