ഐ ഫോണ്‍ ഉപയോഗിച്ച് കേക്ക് മുറിച്ച് എംഎല്‍എയുടെ മകന്‍ ; സമ്പര്‍ക്കം കുറയ്ക്കാനെന്ന് വിശദീകരണം

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : കര്‍ണാടക കൊപ്പല്‍ എംഎല്‍എ ബസവരാജ് ദാഡെസുഗുറിന്റെ മകന്‍ സുരേഷ് ജന്മദിനാഘോഷത്തില്‍ ഐ ഫോണ്‍ ഉപയോഗിച്ച് കേക്ക് മുറിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍. വിലകൂടിയ ഐ ഫോണ്‍ ഉപയോഗിച്ച് കേക്ക് മുറിക്കുന്ന ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലാണ് പങ്കുവെച്ചത്.

സംഭവത്തിനെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി. കൊവിഡ് കാരണം സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുമ്പോള്‍ എംഎല്‍എയുടെ മകന്‍ ധൂര്‍ത്ത് കാണിച്ചത് ശരിയല്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഹോസ്‌പേട്ടിലാണ് ആഡംബര ജന്മദിനാഘോഷം നടന്നത്. സുഹൃത്തുക്കളെയും ബന്ധുക്കളെയും ആഡംബര വാഹനമായ ബിഎംഡബ്ല്യുവിലാണ് ആഘോഷം നടക്കുന്നിടത്ത് എത്തിച്ചത്. ഔഡി കാറോടിച്ച് ബെല്ലാരിയില്‍ പോകുന്നതിനിടയില്‍ റസ്‌റ്റോറന്റില്‍ കയറുന്ന ദൃശ്യങ്ങളും പങ്കുവെച്ചു.

വിമര്‍ശനം കടുത്തതോടെ മകനെ ന്യായീകരിച്ച് എംഎല്‍എ രംഗത്തെത്തി. മകന്‍ അധ്വാനിച്ച് സമ്പാദിക്കുന്നതാണെന്നും കൊവിഡ് കാരണമാണ് ഐഫോണ്‍ ഉപയോഗിച്ച് കേക്ക് മുറിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എംഎല്‍എക്കെതിരെ ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തിയെന്ന് റിപ്പോര്‍ട്ട് ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാട്ടുകാരില്‍ നിന്ന് പണം പിരിച്ച എംഎല്‍എ ജയിച്ച ശേഷം മൂന്ന് ആഡംബര കാറുകള്‍ വാങ്ങിയെന്നാണ് ആരോപണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...