ആലപ്പുഴയില്‍ സീറ്റ് നൽകിയില്ലെങ്കിൽ ചിലത് തുറന്നുപറയും ; മുന്നറിയിപ്പുമായി എ.എ ഷുക്കൂര്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എ എ ഷുക്കൂര്‍. ആലപ്പുഴ ജില്ലയില്‍ സീറ്റ് വേണമെന്നാണ് ആവശ്യം. ജില്ലയില്‍ ഏറ്റവും പ്രവര്‍ത്തി പരിചയമുളള നേതാവാണ് താനെന്നും പരിഗണിച്ചില്ലെങ്കില്‍ ചിലത് തുറന്നുപറയുമെന്നും എ എ ഷുക്കൂര്‍ മുന്നറിയിപ്പ് നല്‍കി. പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ പലപ്പോഴും അനുസരിച്ചെന്നും സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് ശേഷം മാധ്യമങ്ങളെ കാണുമെന്നും ഷുക്കൂര്‍ പറഞ്ഞു. തന്റെ ആവശ്യം എല്ലാ നേതാക്കളെയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവരട്ടെ. എനിക്ക് ചിലത് പുറത്ത് പറയേണ്ടിവരും. എന്റെ നേതൃത്വത്തോടും മുതിര്‍ന്ന നേതാക്കളോടും ഞാന്‍ പറഞ്ഞിട്ടുണ്ട്. മാനസികമായി വേദനയുണ്ടാക്കുന്നത്, ഏതൊരു രാഷ്ട്രീയപ്രവര്‍ത്തകനും ആലപ്പുഴയില്‍ പ്രവര്‍ത്തിച്ചതിനേക്കാള്‍ പ്രവര്‍ത്തിച്ചിട്ടുളള, ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആളാണ് ഞാന്‍. ആ എനിക്ക് മനസ് വേദനിക്കുന്ന സംഭവമുണ്ടായാല്‍, പാര്‍ട്ടിക്കുളളില്‍ പ്രതികരിച്ചിട്ടുണ്ട്, ഇനി പാര്‍ട്ടിക്ക് പുറത്തു പ്രതികരിക്കേണ്ട സാഹചര്യമുണ്ടായാല്‍ അത് ചെയ്യും’: എ എ ഷുക്കൂര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...

മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് എം.എ ബേബി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....