പേരിനൊപ്പം ഐഎഎസ് ഉപയോഗിച്ചു ; ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി. സരിന് നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ പ്രചാരണത്തിനായി ഉപയോഗിക്കുന്ന പോസ്റ്ററുകളില്‍ ഐഎഎസ് എന്ന് ഉപയോഗിച്ചതിന് ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി. സരിന് വരണാധികാരി നോട്ടീസയച്ചു.

കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന സരിന്‍ അഞ്ച് വര്‍ഷം മുമ്പ് ഐഎഎസ് പദവി രാജിവെച്ചതിനാല്‍ പേരിനൊപ്പം ഐഎഎസ് ഉപയോഗിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് തുല്ല്യമാണെന്നാണ് വരണാധികാരിയുടെ അഭിപ്രായം. സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ നിരീക്ഷിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിരീക്ഷക സംഘമാണ് ഇത് കണ്ടെത്തിയത്.

എന്നാല്‍ തന്റെ അറിവോടെയല്ല പോസ്റ്ററുകളില്‍ ഐഎഎസ് ഉപയോഗിച്ചതെന്ന വിശദീകരണമാണ് സരിന്‍ നല്‍കിയിരിക്കുന്നത്. സരിന്റെ മറുപടി ഉള്‍പ്പെടെ എല്ലാ വിശദാംശങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതായി ഒറ്റപ്പാലം സബ് കളക്ടര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...