പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ അനിവാര്യം : ഐസിഎംആര്‍

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 1260 പുതിയ കോവിഡ് കേസുകള്‍. 83 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞുവെങ്കിലും പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കേണ്ടത് അനിവാര്യമാണെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ പ്രിയ ഏബ്രാഹം പറയുന്നു. ആദ്യമെടുത്ത രണ്ട് ഡോസ് വാക്‌സിനുകള്‍ക്കും എട്ട് മാസം പിന്നിടുമ്ബോള്‍ അവയുടെ പ്രതിരോധ ശേഷി കുറയാന്‍ സാധ്യതയുണ്ടെന്നും മൂന്നാമതൊരു ഡോസ് സ്വീകരിക്കേണ്ടത് ഒമിക്രോണ്‍ അതുപോലെ മറ്റ് വകഭേദങ്ങളില്‍ നിന്നും സംരക്ഷണം നേടാന്‍ അനിവാര്യമാണ്. -ഐസിഎംആര്‍ പറയുന്നു.

നിലവില്‍ വാക്‌സിന്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെയും നിരീക്ഷിക്കണം. അവര്‍ക്ക് ഭാവിയില്‍ ബൂസ്റ്റര്‍ ഡോസ് അനിവാര്യമാണോയെന്നു പരിശോധിക്കണമെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് വൈറോളജി മുതിര്‍ന്ന ശാസ്ത്രജ്ഞ പ്രഗ്യ യാദവ് പറഞ്ഞു. അതിനിടെ, കോവാക്‌സിന്‍ ഉത്പാദനം താത്ക്കാലികമായി കുറയ്ക്കുന്നതായി ഭാരത് ബയോടെക് അറിയിച്ചു. ഡിമാന്‍ഡ് കുറഞ്ഞ സാഹചര്യത്തിലാണ് ഈ തീരുമാനം. അതേസമയം, ചൈനയില്‍ പ്രതിദിന കേസുകള്‍ ഉയരുകയാണ്. മെയിന്‍ലാന്‍ഡ് ചൈനയില്‍ വെള്ളിയാഴ്ച 2129 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്‍ദിവസം ഇത് 1827 ആയിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...