നടിയെ അക്രമിച്ച കേസില്‍ കോടതി രേഖകള്‍ ചോര്‍ന്നതില്‍ തെളിവ് ഹാജരാക്കണം : വിചാരണ കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടിയെ അക്രമിച്ച കേസില്‍ കോടതി രേഖകള്‍ ചോര്‍ന്നതില്‍ തെളിവ് ഹാജരാക്കണമെന്ന് വിചാരണ കോടതി. അന്വേഷണ സംഘത്തിന് കോടതി ദിലീപിന്റെ ഫോണില്‍ നിന്ന് ലഭിച്ച തെളിവുകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കി. കോടതി ജീവനക്കാരെ തെളിവ് നല്‍കാതെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ബൈജു പൗലോസ് പറഞ്ഞത് കോടതിയുടെ നടപടിക്രമങ്ങള്‍ സൂചിപ്പിക്കുന്ന പ്രിസൈഡിംഗ് ഓഫിസറുടെ ഒപ്പുള്‍പ്പെടെയുള്ള രേഖകള്‍ ചോര്‍ന്നുവെന്നാണ്. പ്രതിയായ ദിലീപിന്റെ ഫോണില്‍ നിന്ന് ഇത് വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ബൈജു പൗലോസ് അറിയിച്ചു. കോടതി ജീവനക്കാരെ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യണമെന്നും ബൈജ പൗലോസ് പറഞ്ഞു.

എന്നാല്‍ കോടതി രേഖകള്‍ പുറത്ത് പോയതിന് തെളിവുകള്‍ ഹാജരാക്കാന്‍ വ്യക്തമാക്കി. അന്വേഷണ സംഘം കോടതിയില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുള്ളവ സമര്‍പ്പിക്കാനൊരുങ്ങുകയാണ്. അന്വേഷണ സംഘം കേസില്‍ അതീവ നിര്‍ണായകമായ നീക്കമാണ് നടത്തിയിരിക്കുന്നത്. അതേസമയം ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരെ നടിയെ ആക്രമിച്ച കേസില്‍ ഉടന്‍ ചോദ്യം ചെയ്യും. ഇന്ന് നോട്ടീസ് ഇരുവര്‍ക്കും നല്‍കിയേക്കും. ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത് മുഖ്യപ്രതി പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള ബന്ധത്തിലും തെളിവ് നശിപ്പിച്ചതിലും ആണ് .

കഴിഞ്ഞദിവസം ദിലീപിന്റെ ആലുവയിലെ വീട്ടില്‍ നിന്ന് കാര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിട്ടുള്ളത് പള്‍സര്‍ സുനിയോടൊപ്പം അനൂപ് കാറില്‍ ഉണ്ടായിരുന്നുവെന്നാണ്. ദിലീപിന് അന്വേഷണ സംഘം കാര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും കോടതിയില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കും. ദിലീപിന്റെ വീട്ടില്‍ തന്നെ സാങ്കേതിക തകരാര്‍ ഉള്ള കാര്‍ സൂക്ഷിക്കാന്‍ ആണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴിവുകൾ യഥാസമയത്ത് റിപ്പോർട്ട് ചെയ്തില്ല ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ റാങ്ക്‌ലിസ്റ്റ് റദ്ദായെന്ന് പരാതി

0
ആലപ്പുഴ : ജലഗതാഗത വകുപ്പിൽ ബോട്ട് സ്രാങ്കുകളുടെ ഒഴിവ് സമയത്തു റിപ്പോർട്ടു...

ഓണാഘോഷത്തിനിടെ വാക്കേറ്റം ; വെട്ടുകത്തികൊണ്ടും കമ്പികൊണ്ടും അക്രമം ; മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ

0
തിരുവനന്തപുരം: കൈലാത്തുകോണം എൽ.പി. സ്കൂളിന് സമീപം ഓണാഘോഷത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട്...

മാരകമായ ദീർഘദൂര വ്യോമപ്രതിരോധ മിസൈൽ ; എസ്-400 വീണ്ടും ഇന്ത്യയിലേക്ക്

0
ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയുടെ പ്രതിരോധശേഷി കൂടുതൽ ശക്തമാക്കുന്നതിനായി ലോകത്തിലെ ഏറ്റവും...

ആപ്പിളിനെ 15 വർഷം നയിച്ച ടിം കുക്ക് സ്ഥാനമൊഴിഞ്ഞു ; സിഇഓ സ്ഥാനത്ത് ഇനി...

0
ആപ്പിളിന്റെ പുതിയ സിഇഒ ആയി ജോൺ ടെർനസ് ചുമതലയേറ്റു. 15 വർഷക്കാലം...