അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് ഷെഡ്യൂള്‍ ഐ.സി.സി. പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: അടുത്തവര്‍ഷം നടക്കുന്ന അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് ഷെഡ്യൂള്‍ ഐ.സി.സി. പ്രഖ്യാപിച്ചു. മലേഷ്യയില്‍ നടക്കുന്ന ടൂര്‍ണമെന്റ് ജനുവരി 18-ന് ആരംഭിക്കും. ഫെബ്രുവരി രണ്ടിനാണ് ഫൈനല്‍. 16 ടീമുകളാണ് ലോകകപ്പില്‍ പങ്കെടുക്കുക. നാലുവീതം ടീമുകളെ വെച്ച് നാലു ഗ്രൂപ്പുകളായി തരംതിരിക്കും. 16 ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 41 മത്സരങ്ങളാണുണ്ടാവുക. നാലു വേദികളാണ് ലോകകപ്പിനായി സജ്ജമാക്കുന്നത്. ജനുവരി 13 മുതല്‍ 16 വരെ ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളും നിശ്ചയിച്ചിട്ടുണ്ട്. ഇതാദ്യമായാണ് മലേഷ്യ അണ്ടര്‍19 വനിതാ ലോകകപ്പിന് ആതിഥ്യം വഹിക്കുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ ഗ്രൂപ്പ് എ യിലാണ് ഉള്‍പ്പെട്ടത്. വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, മലേഷ്യ എന്നീ ടീമുകളാണ് ഗ്രൂപ്പിലെ മറ്റു രാജ്യങ്ങള്‍. ജനുവരി 19-ന് വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. ഇംഗ്ലണ്ട്, പാകിസ്താന്‍, അയര്‍ലന്‍ഡ്, യു.എസ്.എ. ടീമുകള്‍ ഗ്രൂപ്പ് ബി യിലും ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, ആഫ്രിക്കയില്‍നിന്നുള്ള ക്വാളിഫയര്‍ ടീം, സമോവ ടീമുകള്‍ ഗ്രൂപ്പ് സി യിലും ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഏഷ്യയില്‍നിന്നുള്ള ക്വാളിഫയര്‍ ടീം, സ്‌കോട്ട്‌ലന്‍ഡ് ടീമുകള്‍ ഗ്രൂപ്പ് ഡി യിലും ഏറ്റുമുട്ടും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യൂണിഫോം തേയ്ക്കുന്നതിനിടെ ഷോക്കേറ്റു; പതിമൂന്നുകാരിക്ക് ദാരുണാന്ത്യം

0
കൊച്ചി: സ്കൂളിലേക്ക് പോകാനുള്ള യൂണിഫോം തേയ്ക്കുന്നതിനിടെ അയൺ ബോക്സിൽനിന്ന് വൈദ്യുതാഘാതമേറ്റ...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....