രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് കോവിഡ് വൈറസ് ബാധ ഉണ്ടാകാന്‍ സാധ്യത ; ഐസിഎംആറിന്റെ മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് കോവിഡ് വൈറസ് ബാധ ഉണ്ടാകാന്‍ സാധ്യതയെന്ന് ഐസിഎംആറിന്റെ മുന്നറിയിപ്പ്. അതിനാല്‍ സാമൂഹിക അകലം ഉള്‍പ്പെടെയുളള മുന്‍കരുതല്‍ നടപടികള്‍ ഗൗരവത്തോടെ കാണണം. എങ്കില്‍ മാത്രമേ ഗുരുതര സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കൂവെന്നും ഐസിഎംആര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം രാജ്യം സാമൂഹിക വ്യാപനത്തിന്റെ ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്നും ഐസിഎംആര്‍ വ്യക്തമാക്കുന്നു.

നഗരങ്ങളിലെ ചേരികളാണ് ഭയപ്പെടുത്തുന്നത്. രോഗബാധ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യുന്നത് ഈ മേഖലയില്‍ നിന്നാണ്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. പ്രത്യേകിച്ച്‌ തീവ്രബാധിത പ്രദേശങ്ങളായ കണ്ടെയ്ന്‍മെന്റ് സോണുകളില്‍. സാമൂഹിക അകലത്തിന് പുറമേ മുഖാവരണം, കൈകള്‍ അണുവിമുക്തമാക്കുക തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ കരുതല്‍ വേണമെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സംസ്ഥാനങ്ങള്‍ പിന്നോട്ടുപോകരുത്. കൂടുതല്‍ ഫലപ്രദമായ നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ തയ്യാറാവണം. കോവിഡ് വ്യാപനം തടയുന്നതിനായിരിക്കണം സംസ്ഥാനങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതെന്നും ഐസിഎംആര്‍ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്‌ കോവിഡ് മരണനിരക്ക് കുറവാണ്. ഒരു ലക്ഷം ജനങ്ങളെ കണക്കിലെടുത്താല്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യയുടെ മരണനിരക്ക് കുറവാണെന്നും ഐസിഎംആര്‍ വ്യക്തമാക്കി. 0.08 ശതമാനം മാത്രമാണ് മരണനിരക്ക്.രാജ്യത്തെ ജനസംഖ്യയുമായി തട്ടിച്ചുനോക്കിയാല്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് രോഗബാധിതരെന്നും ഐസിഎംആര്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാണിമല ഉന്നതിയിൽ ഓണം ആഘോഷിച്ച് അബിൻ വർക്കി എംഎൽഎ

0
ആറന്മുള: കെ.കെ നായർ സാറിന് ശേഷം ഒരു എംഎൽഎ നാരങ്ങാനം മഹാണിമല...

ബിജെപി എംഎൽഎയുടെ മകൾ ക്ഷേത്രത്തിൽ വനിതാ എസ്ഐയുടെ മുഖത്തടിച്ച സംഭവം ; വീഡിയോ പുറത്ത്;...

0
ബെം​ഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ...

കുടുംബത്തിന്റെ ആത്മഹത്യക്ക് കാരണം ഗുരുതരമായ ഭീഷണിയെന്ന് കണ്ടെത്തൽ; പേരമകന്റെ കോച്ച് പിടിയിൽ

0
കാക്കിനഡ: ആന്ധ്രപ്രദേശിൽ ​ഗവ. എൻജിനീയറും കുടുംബവും ​പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ...

പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച് അപകടം

0
തിരുവനന്തപുരം: പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച്...