ന്യൂഡല്‍ഹി : ഐ.സി.എസ്.ഇ, ഐ.എസ്.ഇ പരീക്ഷകള്‍ മാറ്റണോ വേണ്ടയോ എന്ന കാര്യത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനം പ്രഖ്യാപിക്കും . സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കുകയും പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റി വെയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണിത് . പരീക്ഷ എന്ന് നടത്തുമെന്ന കാര്യത്തില്‍ കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കണമെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും പറയുന്നു.
സി ബി എസ് ഇയില്‍ പത്താം ക്ലാസ്സിലെ ഇന്റേണല്‍ അസ്സെസ്സ്മെന്റിന്റെ പശ്ചാത്തലത്തിലായിരിക്കും മാര്‍ക്ക്. ഈ കാര്യത്തില്‍ രാജ്യത്ത് ഒട്ടാകെ ഒരേ രീതിയായിരിക്കും സി ബി എസ് ഇ സ്വീകരിക്കുക . എന്നാല്‍ ഇത് എങ്ങനെ ആയിരിക്കുമെന്ന കാര്യത്തില്‍ വ്യക്തത ഇല്ലാതെ വിദ്യാര്‍ഥികളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.