ഇസ്രായേലിന്റെ അയൺ ഡോം വ്യോമപ്രതിരോധ സംവിധാനത്തിലെ രഹസ്യങ്ങൾ ഇറാനിയൻ ഏജന്റുകൾക്ക് കൈമാറിയ ഐ.ഡി.എഫ് റിസർവിസ്റ്റ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ജെറൂസലേം: ഇസ്രായേലിന്റെ അയൺ ഡോം വ്യോമപ്രതിരോധ സംവിധാനത്തിലെ രഹസ്യങ്ങൾ ഇറാനിയൻ ഏജന്റുകൾക്ക് കൈമാറിയ ഐ.ഡി.എഫ് റിസർവിസ്റ്റ് അറസ്റ്റിലായി. ജെറൂസലേം സ്വദേശിയായ റാസ് കോഹനാണ് ഇസ്രായേൽ പൊലീസിന്റെയും ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഷിൻ ബെറ്റിന്റെയും സംയുക്ത നീക്കത്തിലൂടെ പിടിയിലായത്. ഇയാൾക്കെതിരെ മാർച്ച് 18ന് ജെറൂസലേം ജില്ലാ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. അയൺ ഡോം ബാറ്ററികളുടെ സ്ഥാനം, ഹറ്റ്‌സെറിം, പൽമാച്ചിം വ്യോമസേനാ താവളങ്ങളുടെ വിവരങ്ങൾ, മിസൈൽ ലോഞ്ചറുകൾ സജ്ജീകരിക്കുന്ന രീതി, പ്രവർത്തന സംവിധാനം എന്നിവയുൾപ്പെടെയുള്ള വിവരങ്ങളാണ് ഇയാൾ കൈമാറിയത്.

തന്ത്രപ്രധാന വിവരങ്ങൾ കൈമാറിയതിന് പ്രതിഫലമായി 1,000 ഡോളറിന് തുല്യമായ ക്രിപ്റ്റോകറൻസി കോഹൻ കൈപ്പറ്റിയതായി അന്വേഷണസംഘം കണ്ടെത്തി. അയൺ ഡോം പ്രവർത്തനങ്ങളുടെ 27 ചിത്രങ്ങളും വിഡിയോകളും കോഹൻ ടെലിഗ്രാം വഴി ഇറാനിയൻ ഏജന്റിന് അയച്ചു കൊടുത്തിട്ടുണ്ട്. താൻ അയൺ ഡോം വിഭാഗത്തിലാണ് ജോലി ചെയ്യുന്നതെന്ന വിവരം കോഹൻ തന്നെയാണ് ഇറാനിയൻ ഏജന്റിനെ അറിയിച്ചത്. 2025 ഡിസംബറിലാണ് ടെലിഗ്രാം വഴി ഇറാനിയൻ ഏജന്റ് കോഹനെ ബന്ധപ്പെടുന്നത്. യുദ്ധസമയത്ത് ശത്രുവിനെ സഹായിച്ചു എന്നതാണ് ഇയാൾക്കെതിരെയുള്ള പ്രധാന കുറ്റം. ഇസ്രായേൽ നിയമപ്രകാരം ജീവപര്യന്തം തടവോ വധശിക്ഷയോ വരെ ലഭിക്കാവുന്ന കുറ്റമാണിത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....