പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങളടക്കം പോയി ; പിന്നിൽ വൻ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘമെന്ന് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമലയിലെയും പത്മനാഭസ്വാമി ക്ഷേത്രത്തിലെയും വിഗ്രഹങ്ങളും പുരാവസ്തുക്കളും കടത്തിയെന്നും പിന്നിൽ വൻ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘമാണെന്നും ആരോപിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെ യഥാർത്ഥ തൊണ്ടി മുതൽ എവിടെയാണെന്ന് വ്യക്തമാക്കാൻ സർക്കാർ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ അടക്കം കൊണ്ടുപോയി. അന്താരാഷ്ട്ര പുരാവസ്തു കള്ളകടത്തു സംഘം ഇതിന് പിന്നിലുണ്ട്. മുഖ്യമന്ത്രി അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം നടത്തുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.

മുഖ്യമന്ത്രിയുടേയും സ്വർണ്ണക്കടത്ത് കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടേയും ഒരുമിച്ചുള്ള ചിത്രം പുറത്ത് വന്നു. അതിൽ കാണുന്നത് പോലെയാണെങ്കിൽ മുഖ്യമന്ത്രിയുടെ ചെവിയിൽ ഉണ്ണികൃഷ്ണൻ പോറ്റി എന്തിന് സംസാരിച്ചുവെന്ന് മറുപടി നൽകണം. ശബരിമലയുമായും മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായും ബന്ധപ്പെട്ട് മുഖ്യമന്ത്രി കളവ് പറയുകയാണ്. ശബരിമല വിഷയത്തിൽ ജയിലിൽ പോയതെല്ലാം സിപിഎമ്മുകാരാണ്. വിഷയത്തിൽ കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ചെന്നിത്തല പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...