ഇടുക്കിയിലേക്ക് തബ്‍ലീഗിൽ പങ്കെടുത്ത് എത്തിയ കൊവിഡ് ബാധിതൻ സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്ത്

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : ഡല്‍ഹിയിൽ നിന്ന് തബ്‍ലീഗ് ജമാ അത്തിൽ പങ്കെടുത്ത് ഇടുക്കിയിലെത്തിയ കൊവിഡ് ബാധിതൻ സഞ്ചരിച്ച റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. ഈ വഴികളിലൂടെ ഈ തീയതികളിലോ സമയത്തോ സഞ്ചരിച്ചവർ ഉടനടി ജില്ലാ ഭരണകൂടത്തെയോ തൊട്ടടുത്തുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയോ ദിശയെയോ പ്രാഥമികാരോഗ്യകേന്ദ്രങ്ങളെയോ ബന്ധപ്പെടണമെന്നും ഇടുക്കി ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.

തബ്‍ലീഗ് ജമാഅത്തിൽ പങ്കെടുത്ത 58-കാരന് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. തബ്‍ലീഗ് ജമാ അത്തിൽ പങ്കെടുത്ത നിരവധിപ്പേ‍ർക്ക് രോഗം കണ്ടെത്തിയതിനെ തുടർന്ന് തൊടുപുഴയിലെ കുമ്പംകല്ല് സ്വദേശിയായ ഇദ്ദേഹത്തെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മാര്‍ച്ച് 21 ന് ഡല്‍ഹിയില്‍ നിന്ന് മംഗളാ ലക്ഷദ്വീപ് എക്സ്‌ പ്രസ്സിന്റെ ന്റെ എസ്-5 കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര തിരിച്ച് 23-ന് രാവിലെ 9 മണിക്ക് ആലുവ റെയില്‍വേ സ്റ്റേഷനില്‍ എത്തി. 9.30 ക്ക് ആലുവാ കെഎസ്ആർടിസി സ്റ്റാന്‍ഡില്‍ നിന്നും മൂവാറ്റുപുഴയിലേക്ക് ഓര്‍ഡിനറി ബസില്‍ കയറി 10.30 ക്ക് എത്തുകയും 10.45 ന് തുഷാരം പ്രൈവറ്റ് ബസില്‍ കയറി 11.30 ക്ക് തൊടുപുഴ കാഡ്‌സ് ബസ് സ്റ്റോപ്പില്‍ ഇറങ്ങുകയും ചെയ്തു. ഈ ദിവസങ്ങളില്‍ രോഗബാധിതന്‍ യാത്ര ചെയ്ത സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവരെല്ലാം ആരോഗ്യ വകുപ്പിന്‍റെ 04862 232221, 233118 എന്നീ ഹെല്‍പ് ഡെസ്‌ക് നമ്പരുകളില്‍ ബന്ധപ്പെടണം.

അതേസമയം ഇടുക്കിയിലെ പൊതുപ്രവർത്തകന്‍റെ അസുഖം ഭേദമായി ഇന്നലെ അദ്ദേഹം ആശുപത്രി വിട്ടിരുന്നു. ജാഗ്രതക്കുറവുണ്ടായെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയുന്നതായും ഇടുക്കി ഡിസിസി സെക്രട്ടറിമാരിൽ ഒരാളായ ഉസ്മാൻ ഡിസ്ചാർജ് ചെയ്തപ്പോൾ പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...