കോവിഡിനു പിന്നാലെ പ്രളയ ഭീഷണിയും ; ഡാമുകളില്‍ ജലനിരപ്പ്‌ ഉയരുന്നു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മഴക്കാലം അടുക്കാനിരിക്കെ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയർന്നു. ഇടുക്കി ഡാമിലെ ജലം ഉപയോഗിച്ച് മൂലമറ്റത്ത് നിന്നുള്ള വൈദ്യുതി ഉല്‍പാദനത്തില്‍ കുറവുണ്ടായതും വേനല്‍മഴ കനത്തതുമാണ് ജലനിരപ്പ് ഉയർന്നു നില്‍ക്കാന്‍ കാരണം. ജലനിരപ്പ് ക്രമാതീതമായി വർധിച്ചാല്‍ മഴക്കാലത്ത് ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടായേക്കും.

ഇടുക്കി അണക്കെട്ടില്‍ ഇപ്പോള്‍ ഉള്ളത് 43 ശതമാനം വെള്ളമാണ്. മഹാപ്രളയം ഉണ്ടായ 2018 ല്‍ ഇതേ ദിവസം ഇടുക്കി ഡാമില്‍ ഉണ്ടായിരുന്നത് 35 ശതമാനം വെള്ളം മാത്രമാണ്. 2019 ജൂണ്‍ ആദ്യം 19.5 ശതമാനം വെള്ളമാണ് ഇടുക്കി ഡാമില്‍ ഉണ്ടായിരുന്നത്. 2018 ല്‍ ഇതേ ദിവസം വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന കെഎസ്ഇബി അണക്കെട്ടുകളില്‍ 33 ശതമാനം വെള്ളമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്നത് 36 ശതമാനം ആയി ഉയർന്നിട്ടുണ്ട്.

ഇടുക്കി മൂലമറ്റം പവർ ഹൗസില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനത്തില്‍ ഗണ്യമായ കുറവാണ് ഇപ്പോഴുള്ളത്. 130 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ആറു ജനറേറ്ററുകളില്‍ മൂന്ന് എണ്ണം മാത്രമാണ് പ്രവർത്തനക്ഷമം. ആറ് ജനറേറ്ററുകള്‍ പൂർണ തോതില്‍ ഉല്‍പാദിപ്പിക്കേണ്ടത് 18.72 ദശലക്ഷം യുണിറ്റ് വൈദ്യുതിയാണ്. എന്നാല്‍ ഇപ്പോള്‍ ഉല്‍പാദനം വെറും 8.46 ദശലക്ഷം യൂണിറ്റ് മാത്രം. ലോക്ക്ഡൗണ്‍ വന്നതോടെ വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന വൈദ്യുതിയില്‍ കുത്തനെ ഇടിവുണ്ടായി. മഴക്കാലമെത്താന്‍ 21 ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. കാലവർഷം ഇത്തവണ ശക്തമാകുമെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കി കഴിഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...