ഇടുക്കി ഇരട്ടകൊലപാതകം ; നവജാതശിശുവിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്താനായില്ല, വൻ ദുരൂഹത

For full experience, Download our mobile application:
Get it on Google Play

കട്ടപ്പന : നവജാതശിശുവിനെയും മുത്തച്ഛൻ കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിജയനെയും കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ‌ ദുരൂഹത തുടരുന്നു. കുഞ്ഞിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്താൻ കഴിഞ്ഞില്ല. അറസ്റ്റിലായ പ്രതി നിതീഷ് മൊഴിമാറ്റിപ്പറയുന്നതാണ് പ്രശ്നമാകുന്നത്. എട്ടുവർഷം മുമ്പ് നടന്ന കൊലപാതകമാണെങ്കിലും മുടിയുടെ അവശിഷ്ടങ്ങളും തലയോട്ടിയുടെ ഭാഗങ്ങളും കണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. കുഞ്ഞിനെ സാഗര ജങ്ഷന് സമീപമുള്ള വിജയന്റെ വീടിനോട് ചേർന്നുള്ള തൊഴുത്തിൽ കുഴിച്ചിട്ടുവെന്നായിരുന്നു നിതീഷിന്റെ ആദ്യ മൊഴി. വീടിനോട് ചേർന്നുള്ള തൊഴുത്തിന്റെ തറ പൊളിച്ചുപരിശോധിച്ചെങ്കിലും മൃതദേഹാവശിഷ്ടം കണ്ടെത്താൻ കഴിഞ്ഞില്ല.

മൃതദേഹം കത്തിച്ചുകളഞ്ഞെന്നും തിരിച്ചുകിട്ടാനാകാത്തവിധം നശിപ്പിച്ചെന്നും നിതീഷ് തിങ്കളാഴ്ച മൊഴി മാറ്റിയെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. വിജയന്റെ മൃതദേഹം ഞായറാഴ്ച കാഞ്ചിയാറിലെ വാടകവീട്ടിലെ തറ കുഴിച്ച് കണ്ടെത്തിയിരുന്നു. 2016 ജൂലായിലാണ് കുട്ടിയെ കൊന്നത്. വിവാഹം കഴിക്കാതെ നിതീഷിന് വിജയന്റെ മകളിൽ ഉണ്ടായ ആൺകുട്ടിയെ ജനിച്ച് ഏതാനും ദിവസങ്ങൾക്കകം ദുരഭിമാനത്തിന്റെ പേരിൽ കൊലപ്പെടുത്തിയെന്നാണ് വിവരം. നിതീഷിനൊപ്പം വിജയനും മകൻ വിഷ്ണുവിനും കൊലപാതകത്തിൽ പങ്കുണ്ടെന്ന് എഫ്.ഐ.ആറിൽ ഉണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറപ്പൊലിമ : കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജികളിൽ നിന്ന് ഓണപ്പൂക്കൾ വിപണിയിലേക്ക്

0
നാറാണംമൂഴി: ഈ ഓണത്തിന് അത്തപ്പൂക്കളമൊരുക്കാൻ കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജി (Joint Liability...

പമ്പയിൽ പുതിയ പോലീസ് സബ്ഡിവിഷൻ ആരംഭിച്ചേക്കും

0
പമ്പ : ശബരിമലയുടെ സുരക്ഷിതത്വം കണക്കിലെടുത്തു പമ്പയിൽ പുതിയ പോലീസ്...

ടൈൽ പണിയില്‍ അപാകതകൾ – ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നല്കിയില്ല :...

0
തൃശ്ശൂര്‍ : ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ...

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...