ഉദ്യോഗസ്ഥരുടെ ക്ഷാമം ; മോട്ടോര്‍വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഉദ്യോഗസ്ഥ ക്ഷാമം കാരണം മോട്ടോര്‍വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍. ഗതാഗത വകുപ്പ് തന്നെ ഇക്കാര്യം സമ്മതിക്കുന്നുണ്ട് എങ്കിലും ഉദ്യോഗസ്ഥരുടെ അധിക തസ്തിക സൃഷ്ടിക്കുന്നത് ഇപ്പോള്‍ പരിഗണനയിലില്ലെന്നാണ് വകുപ്പ് അറിയിക്കുന്നത്. സേഫ് കേരള എന്‍ഫോഴ്‌സ്‌മെന്റിന്റെ ഭാഗമായി 24 മണിക്കൂറും വാഹന പരിശോധനക്ക് എംവിഡി ഉദ്യോഗസ്ഥര്‍ വേണമെന്നാണ്. എന്നാല്‍ ഇതിനാവശ്യമായ ഉദ്യോഗസ്ഥര്‍ ഇല്ലെന്നതാണ് വസ്തുത.

ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ കീഴില്‍ 14 ആര്‍റ്റിഒമാരും, 99 മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും, 255 അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുമാണ് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്തുള്ളത്. പ്രധാന ഇടങ്ങളില്‍ പോലും വാഹന പരിശോധനക്ക് ഈ സംഖ്യ മതിയാകുന്നില്ല. ഉദ്യോഗസ്ഥര്‍ക്കെല്ലാം അധിക ജോലിഭാരമെന്നാണ് ഉയരുന്ന പരാതി. വിഷയം ഗതാഗത വകുപ്പിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും പക്ഷെ സര്‍ക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ടില്‍ പുതിയ തസ്തിക സൃഷ്ടിക്കുന്നത് വെല്ലുവിളി; അധിക തസ്തിക സൃഷ്ടിക്കുന്നത് ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാര്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...

ഇന്ത്യയിലെ നിത്യജീവിതത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നെഴുതി വിദേശി; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ്

0
ന്യൂഡൽഹി: വിദേശരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ദൈനംദിന ജീവിതം കൂടുതൽ അധ്വാനവും സമയവും...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...

നെഗറ്റീവ് എനർജി മാറ്റാനെന്ന പേരിൽ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടു; വ്യാജ മോട്ടിവേഷണൽ സ്പീക്കർ പിടിയിൽ

0
പൂണെ: മോട്ടിവേഷണൽ സ്പീക്കറെന്ന വ്യാജേന യുവതിയുമായി പരിചയം സ്ഥാപിച്ച് ന​ഗ്നചിത്രങ്ങൾ കൈക്കലാക്കിയ...